News60
  • Entertainment
    • Movie News
    • Movie Reviews
    • Music
    • Photos
  • Health
  • Food
  • Tech
  • Travel
No Result
View All Result
News 60
  • Entertainment
    • Movie News
    • Movie Reviews
    • Music
    • Photos
  • Health
  • Food
  • Tech
  • Travel
No Result
View All Result
News 60
No Result
View All Result
  • Entertainment
  • Health
  • Food
  • Tech
  • Travel
Home Travel

ഇന്നത്തെ യാത്ര കുമരകത്തേക്ക് ആയാലോ !

ന്യൂസ് 60 ഡസ്ക് by ന്യൂസ് 60 ഡസ്ക്
May 24, 2024, 11:38 am IST
WhatsAppFacebookTwitterTelegramEmail

ഇന്ത്യയിലെ 17 ‘ഐക്കണിക് ടൂറിസം സൈറ്റ്സ്’ പട്ടികയിൽ സ്ഥാനം പിടിച്ച വിനോദ സഞ്ചാര കേന്ദ്രമാണ് കുമരകം. കേരളത്തിൻ്റെ നെല്ലറയായ കുട്ടനാടിൻ്റെ ഭാഗമാണ് കുമരകം. വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ ഒരു കൂട്ടമാണ് ഇവിടം. കോട്ടയത്ത് നിന്ന് 12 കിലോമീറ്റര്‍ പിന്നിട്ടാൽ കുമരകത്ത് എത്തിച്ചേരാം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകം കേരളത്തിന്റെ നെതര്‍ലാന്‍റ്സ് എന്നും അറിയപ്പെടുന്നുണ്ട്.

തടാകത്തിൻ്റെ 24.13 ചതുരശ്ര കിലോമീറ്റർ ഉൾപ്പെടെ 51.67 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ ഗ്രാമം വ്യാപിച്ചുകിടക്കുന്നത്. 15.75 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് സമുദ്രനിരപ്പിന് താഴെയുള്ള സമൃദ്ധമായ നെൽപ്പാടങ്ങൾ. 1253 ഹെക്ടറിൽ ബാക്കിയുള്ള ഭാഗം വരണ്ട ഭൂമിയാണ്. ഏകദേശം 1179 ഹെക്ടർ വിസ്തൃതിയുള്ള ജനവാസ മേഖലയാണിത്. കുമരകത്തെ പ്രധാനാകർഷണം ഹൗസ്ബോട്ട് യാത്രയാണ്.

കുമരകത്തിന്റെ പ്രധാന പ്രത്യേകതയാണ് 14 ഏക്കറിൽ പരന്നുകിടക്കുന്ന ഇവിടെയുള്ള പക്ഷിസങ്കേതം ദേശാടനപക്ഷികളുടെ ഇഷ്ടകേന്ദ്രവും പക്ഷിശാസ്ത്രജ്ഞരുടെ പറുദീസയുമാണ്. ഈഗ്രേറ്റ്‌സ്, ഡാർട്ടേഴ്‌സ്, ഹെറോൺസ്, ടീൽസ്, വാട്ടർഫൗൾസ്, കാക്ക, കാട്ടുതാറാവ്, സൈബീരിയൻ സ്റ്റോർക്ക് പോലുള്ള ദേശാടന പക്ഷികൾ കൂട്ടത്തോടെ ഇവിടെയെത്തുകയും എല്ലാ സന്ദർശകരെയും ആകർഷിക്കുകയും ചെയ്യുന്നു. ആകർഷകമായ കായൽ കേന്ദ്രമായ കുമരകം സന്ദർശകർക്ക് മറ്റ് നിരവധി ഒഴിവുസമയ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.

ReadAlso:

ഒരുപോലെയുള്ള സ്ഥലങ്ങളിലേക്കാണോ യാത്രകൾ? എങ്കിൽ ഒന്ന് മാറ്റിപിടിച്ചാലോ!!

ഈ മഴകാലത്ത് പച്ചപ്പിലൂടെയുള്ള ഒരു ട്രെക്കിംഗ് ! കണ്ണവം വനത്തിലേക്ക് പോയാലോ

 

താജ് ഗാർഡൻ റിട്രീറ്റിൽ ബോട്ടിങ്ങിനും മത്സ്യബന്ധനത്തിനും സൗകര്യമുണ്ട്. കേരള ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ കായൽ റിസോർട്ടായ വാട്ടർസ്‌കേപ്‌സിൽ തെങ്ങിൻ തോപ്പുകൾക്കിടയിൽ കായലുകളുടെ വിശാലദൃശ്യം പ്രദാനം ചെയ്യുന്ന സ്വതന്ത്ര കോട്ടേജുകൾ ഉണ്ട്. ഹൗസ് ബോട്ടുകളും പരമ്പരാഗത കെട്ടുവള്ളങ്ങളും ഉൾപ്പെടുന്ന അവധിക്കാല പാക്കേജുകൾ മികച്ച അനുഭവങ്ങൾ നൽകുന്നു.

ഓരോ വർഷവും ഏഴ് ദശലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് കുമരകം സന്ദർശിക്കുന്നത്. ഒരു ജീവിതകാലത്ത് തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നായി നാഷണൽ ജിയോഗ്രാഫിക് മാഗസിൻ വിശേഷിപ്പിച്ച സ്ഥലമാണിത്. ഈ വിനോദസഞ്ചാരികളുടെ ഒരു പ്രധാന ഇടത്താവളമാണ് കുമരകം. മനുഷ്യനും പ്രകൃതിയും ഒരുമിച്ച് സൃഷ്ടിച്ച കുമരകം എന്ന മാസ്റ്റർപീസ് കേരളത്തിൻ്റെ ഭൂപടത്തിൽ അതുല്യമായ സ്ഥാനം വഹിക്കുന്നത്.

Tags:

Latest News

No Content Available

FACT CHECK

No Content Available

VIDEOS

No Content Available
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

News

Stories

  • Health
  • Tech
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

No Result
View All Result
  • Home
  • Entertainment
  • Health
  • Food
  • Tech
  • Travel
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.