News60
  • Entertainment
    • Movie News
    • Movie Reviews
    • Music
    • Photos
  • Health
  • Food
  • Tech
  • Travel
No Result
View All Result
News 60
  • Entertainment
    • Movie News
    • Movie Reviews
    • Music
    • Photos
  • Health
  • Food
  • Tech
  • Travel
No Result
View All Result
News 60
No Result
View All Result
  • Entertainment
  • Health
  • Food
  • Tech
  • Travel
Home Entertainment Celebrities

“അപ്പയും അമ്മയും കണ്ണനും വീഡിയോ കോളിൽ ഉണ്ടാവണം”! ജയറാമേട്ടനും പാർവതി ചേച്ചിയും ശരിക്കും പെട്ടല്ലോ; വൈറലായി ചക്കിയുടെ വീഡിയോ!

ന്യൂസ് 60 ഡസ്ക് by ന്യൂസ് 60 ഡസ്ക്
May 23, 2024, 11:49 pm IST
WhatsAppFacebookTwitterTelegramEmail

ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും ചില താര പുത്രന്മാരോടും താരപുത്രിമാരോടും ഒരു പ്രത്യേക ആരാധന തന്നെയാണ് മലയാള സിനിമ പ്രേമികൾക്ക്. അക്കൂട്ടത്തിൽ ഒരാളാണ് നടൻ ജയറാമിന്റെയും ഭാര്യയും നടിയുമായ പാർവതി ജയറാമിന്റെയും മകൾ മാളവിക ജയറാം. ജയറാമിന്റെയും പാർവതിയുടെയും മക്കളായ കാളിദാസ് ജയറാമും മാളവിക ജയറാമും മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടികളെ പോലെയാണ്. കണ്ണൻ ചക്കി എന്നും വിളിക്കുന്ന ഇവരുടെ വളർച്ചയുടെ ഓരോ ഘട്ടവും കൂടെ നിന്ന് കണ്ടവരാണ് മലയാളികൾ. അടുത്തിടെയായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ചക്കിയുടെ വിവാഹം ആർഭാട പൂർവ്വം നടന്നത്. നവനീത് എന്നാണ് ചക്കിയുടെ വരന്റെ പേര്.

മുൻപൊരിക്കൽ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ചക്കി പാചകം ചെയ്യാറുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് ചക്കി നൽകിയ രസകരമായ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അച്ഛനും അമ്മയും വീട്ടിൽ ഇല്ലാത്തപ്പോൾ അല്ലെങ്കിൽ താൻ മാത്രമായി എവിടെയെങ്കിലും ഉള്ളപ്പോൾ മാത്രമാണ് തന്റെ പാചക പരീക്ഷണം എന്നാണ് ചക്കി പറയുന്നത്. “വീഡിയോ കാളിൽ ഞാൻ അവരെയൊക്കെ വിളിച്ച ശേഷം ഫോൺ എവിടെയെങ്കിലും വെയ്ക്കും. അമ്മയാണെങ്കിലും അപ്പ ആണെങ്കിലും കണ്ണൻ ആണെങ്കിലും അവിടെ തന്നെ ഇരുന്നോണം. കാൾ വിട്ട് പോകരുത്. ഞാൻ ഇവിടുന്ന് കുക്ക് ചെയ്യുമ്പോൾ നിങ്ങളും അവിടിരുന്ന് കണ്ടോണം. അതാണ് എന്റെ രീതി. ഞാൻ തുണി നനയ്ക്കുവാണേൽ നിങ്ങളും അവിടിരുന്നു കണ്ടോണം. ഇതൊക്കെ പിന്നീട് അങ്ങിനെ ഇവിടെ ശല്യമായി. കാരണം ടൈം ഡിഫറെൻസിൽ ഉറങ്ങണ്ട നേരത്ത് ഞാൻ അവരെയൊക്കെ അവിടെ പിടിച്ചു ഇരുത്തുവാ. ഇങ്ങനെയൊക്കെ ആണെങ്കിലും എനിക്ക് കുക്കിംഗ്‌ ഇഷ്ടം ആണ്” എന്നാണ് ചക്കി പറഞ്ഞത്.

ചക്കയുടെ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുമായാണ് ആരാധകരുത്തുന്നത്. ” ജയറാമേട്ടനും പാർവതി ചേച്ചിയും ശരിക്കും പെട്ടല്ലോ, ചക്കി മോള് നവനീദിന്റെ വീട്ടിൽ പോയാലും പാചകം ചെയ്യുന്ന സമയത്ത് ഉറപ്പായും നിങ്ങളെ വീഡിയോ കോൾ വിളിക്കും” എന്നൊക്കെയാണ് ആരാധകർ വീഡിയോയ്ക്ക് താഴെ പറയുന്നത്.

ReadAlso:

ഇന്നത്തെ നടൻമാർ ദിലീപിനെ കണ്ടു പഠിക്കണം

കൂടെ കഴിഞ്ഞ സ്ത്രീകളുടെ എണ്ണം എത്ര?

മകൻ കാളിദാസ് ജയറാം അച്ഛന്റെയും അമ്മയുടെയും പാതയിൽ അഭിനയത്തിലേക്ക് തിരിഞ്ഞപ്പോൾ മകൾ മാളവിക മോഡൽ എങ്കിലും സ്പോർട്സിലും ആയിരുന്നു താല്പര്യം പ്രകടിപ്പിച്ചത്. അച്ഛൻ ഒപ്പവും അല്ലാതെയും ഒന്നുരണ്ട് പരസ്യ ചിത്രങ്ങളിൽ മാത്രമാണ് മാളവിക മുൻപ് എല്ലാവരും കണ്ടിരുന്നത്. അടുത്തിടെ മലയാള സിനിമ ലോകം കണ്ട ഏറ്റവും വലിയ താര വിവാഹങ്ങളിൽ ഒന്നായിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹം.

മകളുടെത് പ്രണയ വിവാഹമല്ല മാട്രിമോണിയൽ വഴി താനാണ് മരുമകനെ കണ്ടെത്തിയത് എന്ന് ജയറാം മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ രാജകുമാരിക്ക് അവളുടെ രാജകുമാരനെ ലഭിച്ചിരിക്കുന്നു, ഞങ്ങളുടെ കുടുംബം വലുതായി, ഞങ്ങൾക്ക് ഒരു മകനെ കൂടി ലഭിച്ചിരിക്കുന്നു എന്നാണ് യുടെ വിവാഹശേഷം ജയറാം പാർവതിയും മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉടനെ തന്നെ മകൻ കാളിദാസ് ജയറാമിന്റെയും വിവാഹം ഉണ്ടാകും എന്നാണ് ഇരുവരും പറഞ്ഞത്. മോഡലായ താരിണിയാണ് കാളിദാസ് വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടി.

Latest News

No Content Available

FACT CHECK

No Content Available

VIDEOS

No Content Available
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

News

Stories

  • Health
  • Tech
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

No Result
View All Result
  • Home
  • Entertainment
  • Health
  • Food
  • Tech
  • Travel
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.