News60
  • Entertainment
    • Movie News
    • Movie Reviews
    • Music
    • Photos
  • Health
  • Food
  • Tech
  • Travel
No Result
View All Result
News 60
  • Entertainment
    • Movie News
    • Movie Reviews
    • Music
    • Photos
  • Health
  • Food
  • Tech
  • Travel
No Result
View All Result
News 60
No Result
View All Result
  • Entertainment
  • Health
  • Food
  • Tech
  • Travel
Home Health

ഉന്മേഷക്കുറവുമൂലം വീട്ടിൽ ചടഞ്ഞുകൂടി ഇരിക്കുവാണോ? കൂവളം ജ്യൂസ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം

ന്യൂസ് 60 ഡസ്ക് by ന്യൂസ് 60 ഡസ്ക്
May 23, 2024, 01:13 pm IST
WhatsAppFacebookTwitterTelegramEmail

ശിവപൂജയില്‍ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് കൂവളത്തിന്റെ ഇലകള്‍. ശിവ ക്ഷേത്രത്തില്‍ പൂജ ചെയ്യുമ്പോള്‍ കൂവളത്തിന്റെ ഇലകള്‍ നിര്‍ബന്ധമാണ്. കൂവളത്തിന് ഒരുപാട് ഔഷധ ഗുണങ്ങള്‍ ഉണ്ട്. കൂവളത്തിന്റെ ഇലയും, വേരും, തൊലിയുമെല്ലാം മിക്ക ആയുര്‍വേദ ഔഷധങ്ങളിലെയും അനിവാര്യ ഘടകങ്ങളാണ്. അതില്‍ ഏറെ ഗുണകരമായ ഒന്നാണ് കൂവളത്തിന്റെ കായ്.

ഇത് അനേകം രോഗങ്ങള്‍ക്ക് ഔഷധമാണ്. കൂവളത്തിന്റെ കായ പച്ചയോ, പഴുത്തതോ എടുത്ത് പൊട്ടിച്ച് അതിനുളളിലെ കാമ്പ് എടുത്ത് വെയിലില്‍ ഉണക്കി പൊടിച്ചു കഴിച്ചാല്‍ പനി മാറുന്നു. കൂടാതെ ഉദര സംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും നല്ലൊരു പരിഹാരമാണിത്. കൂവള കായയുടെ പൊടി ഒരു ടീസ്പൂണ്‍ എടുത്ത് വെറുതെയോ, പഞ്ചസാര ചേര്‍ത്തോ, വെള്ളത്തിലോ പാലിലോ മോരിലോ കലക്കിയോ കഴിച്ചാല്‍ വയറ്റില്‍ വരുന്ന കുരുക്കള്‍, കുടലില്‍ വരുന്ന അള്‍സറേറ്റീവ് കൊളയിറ്റിസ്, ക്രോണ്‍സ് രോഗം, അതിസാരം, ഉദരകൃമികള്‍, വയറിളക്കം, ഗ്രഹണി തുടങ്ങിയവയെല്ലാം ഇല്ലാതാകുന്നു.

വേനൽചൂട് കുറ‍ഞ്ഞ് മഴയെത്തിയെങ്കിലും ഉന്മേഷം നിലനിർത്തുന്നതിന് ജ്യൂസുകൾക്ക് തന്നെയാണ് മുൻ​ഗണന. ദക്ഷിണേഷ്യയിൽ സാധാരണയായി കാണപ്പെടുന്ന ഉഷ്ണമേഖലാ പഴമാണ് കൂവളം. നൂറ്റാണ്ടുകളായി ആയുർവേദത്തിൽ വിവിധ രോ​ഗാവസ്ഥകളെ ചികിത്സിക്കാൻ കൂവളം ഉപയോ​ഗിക്കുന്നു. ഹൃദയസംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങൾ, പനി, പ്രമേഹം, മൂത്രാശയ പ്രശ്നങ്ങൾ എന്നിവയെ ചെറുക്കാൻ കൂവളം ഉപയോ​ഗിക്കുന്നു. ബെയ്ൽ ജ്യൂസ് കുടിക്കുന്നത് വഴി ലഭിക്കുന്ന ആരോ​ഗ്യ ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

ReadAlso:

ഡയറ്റിന്റെ പേരിൽ പട്ടിണി കിടന്നിട്ട് കാര്യമില്ല; ഈ രീതി പിന്തുടരൂ…

തണ്ണിമത്തന്റെ ചുവപ്പ് കണ്ട് കണ്ണ് തള്ളല്ലേ; കുത്തിവച്ചിരിക്കുന്നത് ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ

ജലാംശം

കൂവളത്തിൽ ജലാംശം ധാരാളമായി അടങ്ങിയിരിക്കുന്നു. കൂവളം ജ്യൂസ് ശരീരത്തിന് ആവശ്യത്തിന് ജലാംശം നൽകുന്ന പാനീയമാണ്. കൂവളം ജ്യൂസ് കുടിക്കുന്നത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും ക്ഷീണം അകറ്റി ഊർജ്ജം നിലനിർത്താനും സഹായിക്കുന്നു.

ഊർജം

എല്ലാ ദിവസവും കൂവളം ജ്യൂസ് കഴിക്കുന്നത് ഉന്മേഷം ലഭിക്കാൻ സഹായിക്കും. ഇതിലെ പോഷകങ്ങളുടെ സംയോജനം ഊർജം ലഭിക്കാനും ക്ഷീണം അകറ്റി പ്രസരിപ്പോടെ നിലനിർത്താനും സഹായിക്കുന്നു.

ദഹനം

കൂവളം ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും ദഹനപ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. ഇതിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനം മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

തണുപ്പ്

കൂവളം ജ്യൂസ് ശരീരത്തിന് തണുപ്പ് നൽകാൻ സഹായിക്കുന്നു. ഇത് ശരീരത്തിന് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നു. ശരീര താപനില കുറയ്ക്കാനും തണുപ്പ് നൽകാനും ഇത് മികച്ചതാണ്.

പോഷകങ്ങൾ

കൂവളം വിറ്റാമിൻ എ, സി, ബി കോംപ്ലക്സ് തുടങ്ങിയ അവശ്യ പോഷകങ്ങളാലും കാത്സ്യം, പൊട്ടാസ്യം, മ​ഗ്നീഷ്യം തുടങ്ങിയ ധാതുക്കളാലും സമ്പന്നമാണ്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്നു.

Latest News

No Content Available

FACT CHECK

No Content Available

VIDEOS

No Content Available
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

News

Stories

  • Health
  • Tech
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

No Result
View All Result
  • Home
  • Entertainment
  • Health
  • Food
  • Tech
  • Travel
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.