News60
  • Entertainment
    • Movie News
    • Movie Reviews
    • Music
    • Photos
  • Health
  • Food
  • Tech
  • Travel
No Result
View All Result
News 60
  • Entertainment
    • Movie News
    • Movie Reviews
    • Music
    • Photos
  • Health
  • Food
  • Tech
  • Travel
No Result
View All Result
News 60
No Result
View All Result
  • Entertainment
  • Health
  • Food
  • Tech
  • Travel
Home Entertainment Television

Bigg Boss Malayalam Season 6: വാക്പോരിൽ മുറുകി ബിഗ് ബോസ് റാങ്കിങ് ടാസ്ക്: അവസാനം വമ്പൻ സർപ്രൈസ്

ന്യൂസ് 60 ഡസ്ക് by ന്യൂസ് 60 ഡസ്ക്
May 21, 2024, 12:05 pm IST
WhatsAppFacebookTwitterTelegramEmail

ബി​ഗ് ബോസ് മലയാളം സീസൺ ആറ് എഴുപത്തി ഒന്ന് ദിവസങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ഇനി ഇരുപത്തഞ്ച് ദിവസങ്ങളോളം മാത്രമാണ് ഫൈനലിന് ഉള്ളത്. ഈ അവസരത്തിൽ ടിക്കറ്റ് ടു ഫിനാലെയും നടക്കുകയാണ്. ഇന്നിതാ ഈ ഘട്ടത്തിലെ ഏറ്റവും ക്ലാസിക് ആയിട്ടുള്ള ടാസ്ക് ആയ റാങ്കിം​ഗ് എത്തിയിരിക്കുകയാണ്.

പതിമൂന്ന് മത്സരാർത്ഥികളും അർഹതപ്പെട്ട സ്ഥാനം സ്വയം വിലയിരുത്തി, മറ്റുള്ളവരെ ബോധ്യപ്പെടുത്തി രണ്ടാമത്തെ ബസറിന് മുൻപ് നേടിയെടുത്ത സ്ഥാനത്തിന്റെ നമ്പറുള്ള പെഡസ്റ്റലിന് പിന്നിൽ നിൽക്കുക എന്നതാണ് ടാസ്ക്. പ്രേക്ഷകർക്ക് മുന്നിൽ മത്സരാർത്ഥികളുടെ മത്സരവീര്യം പ്രകടമാക്കുന്നൊരു ടാസ്ക് ആണിത്. വിട്ടു കൊടുക്കുന്നവരല്ല നേടിയെടുക്കുന്നവരാണ് വിജയികൾ എന്ന് ബി​ഗ് ബോസ് മത്സരാർത്ഥികൾക്ക് നിർദ്ദേശവും നൽകി.

പിന്നീട് നടന്നത് വാശിയേറിയ പോരാട്ടം ആയിരുന്നു. ആദ്യം ഒന്നാം സ്ഥാനം പറഞ്ഞത് നന്ദനയാണ്. പൈസയുടെ കാര്യം പറഞ്ഞായിരുന്നു ഇത്. എന്നാൽ പൈസ എല്ലാവർക്കും പ്രധാനമാണെന്നും എന്നാൽ എന്തുകൊണ്ട് ഒന്നാം സ്ഥാനം എന്നതാണ് പ്രധാനമെന്നും മറ്റുള്ളവർ പറയുന്നുണ്ട്. പിന്നാലെ ജിന്റോ ഒന്നാമതെത്തി. ഇതിനെയും മറ്റുള്ളവർ ശക്തമായി എതിർത്തു. പിന്നാലെ ആറാം സ്ഥാനത്തിന് വേണ്ടി സായിയും ശ്രീധുവും തമ്മിൽ ഏറ്റമുട്ടി. അഞ്ചാം സ്ഥാനത്തിന് വേണ്ടി ജാസ്മിനും വാദിച്ചു. ഇതിനെ സിജോ എതിർത്തു. ശേഷം ഭൂരിപക്ഷം നോക്കി ആ സ്ഥാനം ഋഷി നേടി.

ശ്രീതു നാലിൽ കയറി. ജിന്റോ രണ്ടാം സ്ഥാനവും സ്വന്തമാക്കി. അഭിഷേക് ഒന്നാം സ്ഥാനം. അർജുൻ മൂന്നാം സ്ഥാനം. ആറാം സ്ഥാനം സായ്, ഏഴാം സ്ഥാനം അൻസിബ, റസ്മിൻ എട്ടാം സ്ഥാനം, നോറ ഒൻപതാം സ്ഥാനം. ജാസ്മിൻ പത്താം സ്ഥാനം. സിജോ പതിനൊന്നാം സ്ഥാനം. പന്ത്രണ്ട് അപ്സര, നന്ദന പതിമൂന്ന് എന്നിങ്ങനെയാണ് മറ്റ് റാങ്കിം​ഗ് നില. പിന്നാലെ ആയിരുന്നു ഒന്നാം സ്ഥാനത്ത് എത്തിയ അഭിഷേകിനുള്ള സർപ്രൈസ് ബി​ഗ് ബോസ് പറഞ്ഞത്. പതിനൊന്നാം ആഴ്ചയിലെ ക്യാപറ്റൻസിയാണ് അഭിഷേകിന് നേരിട്ട് ലഭിച്ചിരിക്കുന്നത്. പിന്നാലെ നിലവിലെ ക്യാപ്റ്റനായ നന്ദന അഭിഷേകിന് ക്യാപ്റ്റൻ ബാൻഡ് കൈമാറുകയും ചെയ്തു.

ReadAlso:

വല്ലവന്റെയും കാശ് വാങ്ങി എനിക്ക് എതിരെ വന്നാൽ

ബിഗ് ബോസിലോ, ആരാ അങ്ങനെ പറഞ്ഞെ

Tags:

Latest News

No Content Available

FACT CHECK

No Content Available

VIDEOS

No Content Available
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

News

Stories

  • Health
  • Tech
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

No Result
View All Result
  • Home
  • Entertainment
  • Health
  • Food
  • Tech
  • Travel
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.