News60
  • Entertainment
    • Movie News
    • Movie Reviews
    • Music
    • Photos
  • Health
  • Food
  • Tech
  • Travel
No Result
View All Result
News 60
  • Entertainment
    • Movie News
    • Movie Reviews
    • Music
    • Photos
  • Health
  • Food
  • Tech
  • Travel
No Result
View All Result
News 60
No Result
View All Result
  • Entertainment
  • Health
  • Food
  • Tech
  • Travel
Home Entertainment Television

അഖില്‍ മാരാര്‍ക്കെതിരെ പോലീസ് കേസ്: പരാതിക്കാരി ശോഭ വിശ്വനാഥ്: ‘കപ്പ് കിട്ടാത്തതിലെ ദേഷ്യം, വിരോധം’

ന്യൂസ് 60 ഡസ്ക് by ന്യൂസ് 60 ഡസ്ക്
May 21, 2024, 10:29 am IST
WhatsAppFacebookTwitterTelegramEmail

ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ ശോഭ വിശ്വനാഥിന്റെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഖില്‍ മാരാര്‍ തന്നെയാണ് കേസെടുത്ത വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

ഐടി ആക്ട് പ്രകാരം അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് എന്നും മേയ് 23 ന് ചോദ്യം ചെയ്യലിനായി സൈബര്‍ ക്രൈം പൊലീസ് സ്‌റ്റേഷനില്‍ രാവിലെ 11 മണിക്ക് ഹാജരാകണം എന്നുമാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം ശോഭക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഖില്‍ രംഗത്തെത്തി. ശോഭക്ക് തന്നോട് പകയാണ് എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.

അഖില്‍ മാരാരിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഞാൻ ഈ പോസ്റ്റ്‌ ചെയ്യുന്നത് എനിക്കിന്ന് ലഭിച്ച പോലീസിന്റെ നോട്ടീസ് ആണ്… പരാതിക്കാരി ശോഭ വിശ്വനാഥ്… അന്വോഷണ ഉദ്യോഗസ്ഥനോട് ആവർത്തിച്ചു പല പ്രാവശ്യം ചോദിച്ചിട്ടും ഞാൻ ചെയ്ത കുറ്റം എന്തെന്ന് അവർക്ക് പറയാൻ കഴിയുന്നില്ല… ഒരു സ്ത്രീ പരാതി കൊടുത്താൽ crpc section 153പ്രകാരം കേസ് എടുക്കണം അത് കൊണ്ട് കേസ് എടുത്തു എന്നാണ് അവർ പറയുന്നത്. എനിക്കെതിരെ പോക്സോ കേസ് എടുക്കണം എന്നും പറഞ്ഞു ചൈൽഡ് വെൽഫയർ വഴി കമ്മീഷണരുടെ ഓഫീസിൽ മറ്റൊരു കേസും കൊടുപ്പിച്ചു.. ഞാൻ കുട്ടികളെ തല്ലും എന്ന് പറഞ്ഞു.. നാളിത് വരെ മക്കളെ തല്ലുന്നത് പോയിട്ട് അവരോട് കയർത്ത്‌ പോലും സംസാരിക്കാത്ത അവരുടെ കൂട്ടുകാരൻ ആയ അച്ഛൻ ആണ് ഞാൻ..

ശോഭക്കെതിരെ ധന്യ രാമൻ വളരെ ഗുരുതരമായ ചാരിറ്റി തട്ടിപ്പ് എന്ന ആരോപണം നേരത്തെ ഉന്നയിച്ചിരുന്നു.. അതും ശോഭയുടെ പേരും ഫോട്ടോയും വെച്ചു.. അതിനെതിരെ ഒരക്ഷരം മിണ്ടാൻ ഇവർക്ക് കഴിഞ്ഞില്ല.. കാരണം ധന്യ രാമന്റെ കൈയിൽ തെളിവുണ്ട് എന്നതാകാം കാരണം.. അത് കൊണ്ട് കുട്ടികളുടെ പേരിൽ ചാരിറ്റി തട്ടിപ്പ് പാവങ്ങളുടെ പേരിൽ ബിസിനസ്സ് ഇങ്ങനെയൊക്കെ ജീവിക്കുന്ന പലരും നമുക്കിടയിൽ ഉണ്ട്.. ശോഭ അങ്ങനെ ചെയ്യില്ല എന്നാണ് എന്റെ വിശ്വാസം.. പക്ഷെ ധന്യ രാമൻ പറഞ്ഞപ്പോൾ എന്ത് കൊണ്ട് പ്രതികരിച്ചില്ല എന്ന് നിങ്ങൾ ചോദിക്കണം..

ReadAlso:

വല്ലവന്റെയും കാശ് വാങ്ങി എനിക്ക് എതിരെ വന്നാൽ

ബിഗ് ബോസിലോ, ആരാ അങ്ങനെ പറഞ്ഞെ

ഞാൻ പറഞ്ഞതൊക്കെ പബ്ലിക് ആയി നിങ്ങളിൽ പലരും കേട്ടതാണ്.. സീസൺ അഞ്ചിലെ ഒരു മത്സരാർഥിക്കും ഒരു രീതിയിൽ ഉള്ള ബുദ്ധിമുട്ടും ഉണ്ടായതായി എനിക്കറിയില്ല എന്നാൽ കൈകൂലി കൊടുത്തു അതായത് കിട്ടുന്നതിൽ പകുതി കൊടുക്കാം എന്ന് പറഞ്ഞു ഒരാൾ അവിടെ കയറിതായി സംശയമുണ്ട് എന്നാണ് പറഞ്ഞത്… 3 പെൺകുട്ടികൾ പരസ്യമായി ഞാൻ പറഞ്ഞതിനെ അനുകൂലിച്ചു രംഗത്ത് വന്നു.. മറ്റ് മത്സരാർ ഥികളും ശ്രീലക്ഷ്മി അറയ്ക്കൽ നെ പോലെ ചിലരും ഞാൻ പറഞ്ഞത് ശെരി എന്ന് വെച്ചു..

ഒരമ്മ തന്റെ മകൾക്കുണ്ടായ അനുഭവം എന്നോട് പറഞ്ഞതും മറ്റൊരു മത്സരാർഥിയുടെ സുഹൃത്തിനുണ്ടായ പ്രശ്നം ഞാൻ ശോഭയ്ക്ക് അയച്ചു കൊടുത്തു… വിഷയത്തിൽ നിനക്ക് ഇടപെടാൻ കഴിയുമോ എന്ന് ചോദിച്ചു.. ഒരക്ഷരം അതിനെതിരെ പ്രതികരിക്കാത്ത ഇവർ എന്നോടുള്ള വിരോധം കൊണ്ടും കപ്പ് കിട്ടാത്ത ദേഷ്യം കൊണ്ടും നാലാം സ്ഥാനത് തള്ളപ്പെട്ട യാഥാർഥ്യം തിരിച്ചറിയാതെ അവൾക്ക് അവകാശപ്പെട്ടത് ഞാൻ തട്ടിയെടുത്തു എന്ന പകയാണ് കൊണ്ട് നടക്കുന്നത്.. ഇതല്ല ഇതിനപ്പുറവും നാളെ എനിക്കെതിരെ ഇവർ ചെയ്യും.. നിങ്ങൾ അറിഞ്ഞിരിക്കാൻ ഇത് പോസ്റ്റ്‌ ചെയ്യുന്നു… ഇവരെ പോലെ ഉള്ളവരുടെ ഇത്തരം പ്രവർത്തി കാരണം നാളെയിൽ അർഹത ഉള്ള നീതി ലഭിക്കേണ്ട സ്ത്രീകളെ പോലും ജനം സംശയത്തോടെ കാണും… സ്ത്രീയും പുരുഷനും തുല്യരാണ്.. പക്ഷെ സ്ത്രീ എന്ത് പറഞ്ഞാലും ഞങ്ങൾ കേസെടുക്കു.

Tags:

Latest News

No Content Available

FACT CHECK

No Content Available

VIDEOS

No Content Available
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

News

Stories

  • Health
  • Tech
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

No Result
View All Result
  • Home
  • Entertainment
  • Health
  • Food
  • Tech
  • Travel
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.