News60
  • Entertainment
    • Movie News
    • Movie Reviews
    • Music
    • Photos
  • Health
  • Food
  • Tech
  • Travel
No Result
View All Result
News 60
  • Entertainment
    • Movie News
    • Movie Reviews
    • Music
    • Photos
  • Health
  • Food
  • Tech
  • Travel
No Result
View All Result
News 60
No Result
View All Result
  • Entertainment
  • Health
  • Food
  • Tech
  • Travel
Home Entertainment Web-Series

ഇനി സ്ട്രീം ചെയ്യുക ഭക്തി പുരാണ സീരിസുകൾ: പുതിയ ഒടിടിയുമായി അഡല്‍റ്റ് കണ്ടറ്റ് പ്ലാറ്റ് ഫോം ‘ഉല്ലു’

ന്യൂസ് 60 ഡസ്ക് by ന്യൂസ് 60 ഡസ്ക്
May 17, 2024, 01:51 pm IST
WhatsAppFacebookTwitterTelegramEmail

അഡള്‍ട്ട് വീഡിയോ കണ്ടന്റുകള്‍ സ്ട്രീം ചെയ്യുന്ന ഒടിടി പ്ലാറ്റ്‌ഫോമാണ് ഉല്ലു. വിഭു അഗര്‍വാള്‍ സിഇഒയായ ഉല്ലു, പുരാണ ഭക്തി കണ്ടന്റുകള്‍ക്കായി പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്യുന്നു. ഉല്ലുവിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹരി ഓം എന്ന് പേരിട്ടിരിക്കുന്ന പ്ലാറ്റ് ഫോം 2024 ജൂണില്‍ ആരംഭിക്കും. എല്ലാ പ്രായക്കാര്‍ക്കുമായുള്ള ഭക്തി പുരാണ ഉള്ളടക്കങ്ങളാണ് ഈ പ്ലാറ്റ്‌ഫോമില്‍ വരാന്‍ പോകുന്നതെന്നാണ് വിഭു അഗര്‍വാള്‍ പറയുന്നത്.

വീഡിയോ, ഓഡിയോ ഫോര്‍മാറ്റുകളിലുള്ള ഭജനകള്‍, ഭക്തിഗാനങ്ങള്‍ എന്നിവ ഇവിടെ ലഭ്യമാകും. ഒപ്പം തന്നെ മുതിര്‍ന്ന പൗരന്മാര്‍ക്കും കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും 20-ലധികം പുരാണ ഷോകളും ഇതില്‍ ഒരുങ്ങുന്നുണ്ട്. പുരാണവുമായി ബന്ധപ്പെട്ട ആനിമേറ്റഡ് സീരിസുകളും ഇതില്‍ ഉണ്ടാകും. യു റേറ്റഡ് കണ്ടന്റുകള്‍ മാത്രമേ പ്രദര്‍ശിപ്പിക്കു.

നമ്മുടെ വേരുകള്‍, സംസ്‌കാരം, പാരമ്പര്യം, പൈതൃകം എന്നിവയെക്കുറിച്ച് അഭിമാനവും ആദരവും വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യക്കാരെന്ന നിലയില്‍, ഇന്ത്യന്‍ പുരാണങ്ങളോടും മിത്തുകളോടുമുള്ള ജനങ്ങളുടെ താല്‍പ്പര്യം തിരിച്ചറിഞ്ഞാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി ഹരി ഓം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്- അഗര്‍വാള്‍ പ്രസ്താവനയില്‍ പറഞ്ഞു.

ശ്രീ തിരുപ്പതി ബാലാജി, മാതാ സരസ്വതി, ഛായാ ഗ്രാഹ് രാഹു കേതു, ജയ് ജഗന്നാഥ്, കൈകേയി കേ റാം, മാ ലക്ഷ്മി തുടങ്ങിയ നിരവധി സീരിസുകള്‍ ഒരുങ്ങുന്നുണ്ട്. പ്രശസ്തരായ അഭിനേതാക്കള്‍ ഇവയുടെ ഭാഗമാകുമെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഉല്ലു ഡിജിറ്റല്‍ ഐപിഒ വഴി ഫണ്ട് സമാഹരിക്കാനുള്ള അപേക്ഷ സെബിക്ക് നല്‍കിയിരുന്നു. അതേ സമയം പരാതികളെ തുടര്‍ന്ന് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയവും സെബിയും ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും ഉല്ലുവിനെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഈ വിവാദങ്ങള്‍ക്കിടയിലാണ് ഭക്തി പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചത്.

ReadAlso:

ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്റെ നാലാമത്തെ മലയാളം സീരീസ്: ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Tags:

Latest News

No Content Available

FACT CHECK

No Content Available

VIDEOS

No Content Available
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

News

Stories

  • Health
  • Tech
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

No Result
View All Result
  • Home
  • Entertainment
  • Health
  • Food
  • Tech
  • Travel
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.