News60
  • Entertainment
    • Movie News
    • Movie Reviews
    • Music
    • Photos
  • Health
  • Food
  • Tech
  • Travel
No Result
View All Result
News 60
  • Entertainment
    • Movie News
    • Movie Reviews
    • Music
    • Photos
  • Health
  • Food
  • Tech
  • Travel
No Result
View All Result
News 60
No Result
View All Result
  • Entertainment
  • Health
  • Food
  • Tech
  • Travel
Home Tech

സോഫ്റ്റ്‌വെയര്‍ നിക്ഷേപം: തിരുവനന്തപുരവും കൊല്‍ക്കത്തയും അനുയോജ്യ നഗരങ്ങള്‍

ന്യൂസ് 60 ഡസ്ക് by ന്യൂസ് 60 ഡസ്ക്
May 17, 2024, 01:16 pm IST
WhatsAppFacebookTwitterTelegramEmail

സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട് നിക്ഷേപം നടത്താന്‍ ഏറ്റവും അനുയോജ്യമായ ഇന്ത്യന്‍ നഗരങ്ങളില്‍ കേരളത്തില്‍ നിന്നും തിരുവനന്തപുരം ഇടം പിടിച്ചു. ലോകമെമ്പാടുമുള്ള 24 ‘ഔട്ട്-ഓഫ്-ദി-ബോക്സ്’ നഗരങ്ങളുടെ പട്ടികയില്‍ രണ്ടു ഇന്ത്യന്‍ നഗരങ്ങളില്‍ ഒന്നാം സ്ഥാനത്ത് കൊല്‍ക്കത്തയും രണ്ടാം സ്ഥാനം തിരുവനന്തപുരത്തിനും മാത്രമാണ് ലഭിച്ചത്.

നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായുള്ള ബിസിഐ ഗ്ലോബലിന്റെ പങ്കാളിയായ ജോസ്ഫിയന്‍ ഗ്ലൗഡ്മാന്‍സാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ലോകാമനം മൂന്ന് മേഖലകളായി തിരിച്ചാണ് 24 നഗരങ്ങള്‍ തിരഞ്ഞെടുത്തത്: അമേരിക്ക (യുഎസ്, കാനഡ, മധ്യ, ലാറ്റിന്‍ അമേരിക്ക); യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക ഉള്‍പ്പട്ടെ രണ്ടാം മേഖല, ഇന്ത്യയും ചൈനയും ഉള്‍പ്പെടെ ഏഷ്യ-പസഫിക് മേഖലകള്‍ നിന്നും എട്ട് സ്ഥലങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. കൊല്‍ക്കത്തയും തിരുവനന്തപുരവും മാത്രമാണ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ നഗരങ്ങള്‍.

രാജ്യത്തെ ആദ്യ ടെക്‌നോപാര്‍ക്ക് തിരുവനന്തപുരം നഗരത്തിലാണ് സ്ഥാപിക്കപ്പെട്ടത് നിക്ഷേപ സൗഹൃദ സ്ഥലമാക്കാന്‍ സാധിച്ചു. നല്ല കാലാവസ്ഥ, താരതമ്യേന നല്ല ജീവിതനിലവാരം. മികച്ച സൗകര്യങ്ങള്‍ ലഭിക്കുന്ന നഗരം, ബിസിനസിനു അനുയോജ്യമായ ഘടകങ്ങള്‍, കാലാവസ്ഥാനുകൂലം, നിരവധി ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, നഗരത്തിനുള്ളിലെ എയര്‍പോര്‍ട്ട് കണക്റ്റിവിറ്റി, റോഡുകള്‍, മികച്ച ജീവിത സാഹചര്യം, ബിസിനസിന്റെ കുറഞ്ഞ റിസ്‌ക് ഫാക്റ്ററുകള്‍, ആകര്‍ഷമായ തീരപ്രദേശങ്ങള്‍ എന്നിവയുള്‍പ്പെട്ട സാഹചര്യങ്ങള്‍ തിരുവനന്തപുരത്തിന് അനുകൂലമായി. 17 ലക്ഷത്തോളം അധിവസിക്കുന്ന നഗരത്തില്‍ മികച്ച തൊഴില്‍ സംസ്‌ക്കാരവും നിലനില്‍ക്കുന്നതും തിരുവനന്തപുരത്തെ പട്ടികയില്‍ ഇടം നേടാന്‍ സാധിച്ചു. ടെക്‌നോപാര്‍ക്കില്‍ പ്രാധന സാന്നിധ്യമായ നിസാന്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ മികച്ച നിക്ഷേപം തിരുവനന്തപുരത്ത് നടത്തിയതും അനുകൂലമായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

വലിയ നഗരം, ഇന്ത്യയിലെ ആദ്യ സംയോജിത നഗരം, വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളുടെ ഉയര്‍ന്ന ലഭ്യത, മികച്ച ഇംഗ്ലീഷ് നൈപുണ്യം, പൊതുഗതാഗത സംവിധാനങ്ങളുടെ മികവ്, കുറഞ്ഞ വേതനനിരക്ക്, വളരുന്ന ഇന്ത്യന്‍ ബിസിനസ് നഗരം എന്നിങ്ങനെ ആകര്‍ഷണങ്ങളാണ് കൊല്‍ക്കത്തയ്ക്ക് നേട്ടമായത്. പരമ്പരാഗതമായി, പശ്ചിമ ബംഗാള്‍ ബിസിനസ്സ് അധിഷ്ഠിതമല്ലായിരുന്നു, എന്നാല്‍ 2022-ല്‍, ഇന്ത്യയിലെ ഏറ്റവും എളുപ്പമുള്ള ബിസിനസ്സ് സംസ്ഥാനമായി ഇത് തിരിച്ചറിയപ്പെട്ടു, രാജ്യാന്തര കമ്പനികള്‍ നിലവില്‍ അവരുടെ സാന്നിധ്യം മെച്ചെപ്പെടുത്തുന്ന നഗരവുമാണ് കൊല്‍ക്കത്ത.

ReadAlso:

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുമായി റിയല്‍മിയുടെ Narzo 70 Pro 5G

ഡി-സ്‌പേസ് ടെക്‌നോളജീസ്; ഏഷ്യയിലെ ആദ്യ സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ തിരുവനന്തപുരത്ത് തുറന്നു

ചൈനയിലെ ചോങ്കിങ് , വിയറ്റ്‌നാമിലെ ഡ നാങ്, ഫിലിപ്പീന്‍സിലെ ഡാവോ സിറ്റി, മെട്രോ കഗായന്‍ ഡി ഓറോ, ഇന്‍ഡോനേഷ്യയിലെ സുറാബയാ, നുസന്‍ടാരാ എന്നിവയാണ് പട്ടികയില്‍ യഥാക്രമം മൂന്നുമുതല്‍ എട്ടുവരെ സ്ഥാനങ്ങള്‍ നേടിയ മറ്റ് ഏഷ്യ-പസഫിക് നഗരങ്ങള്‍.

അമേരിക്കന്‍ മേഖലയില്‍ നിന്നുള്ള മികച്ച എട്ട് നഗരങ്ങളില്‍ കാനഡയിലെ ഹാലിഫാക്‌സ്, അമേരിക്കയിലെ ഓക്ലഹോമ സിറ്റി എന്നിവയാണ് ആദ്യ രണ്ടുസ്ഥാനങ്ങളില്‍ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലയില്‍ നിന്നുള്ള മികച്ച എട്ട് നഗരങ്ങളില്‍ ഒന്നാംസ്ഥാനം ക്രൊയേഷ്യയിലെ സഗ്രെബിനാണ്, ഗ്രീക്ക് നഗരമായ തെസ്സലോനികിയാണ് രണ്ടാമത്.

ഒരു ദശലക്ഷത്തിലധികം നിവാസികളുള്ള മെട്രോപൊളിറ്റന്‍ പ്രദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, ഡിജിറ്റല്‍ ഹബ്ബുകള്‍, ഹൈവേകള്‍ എന്നിവ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമായിരിക്കണം അല്ലെങ്കില്‍ വികസനത്തിലായിരിക്കണമെന്നതുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സര്‍വ്വേ നടത്തിയത്.

Tags:

Latest News

No Content Available

FACT CHECK

No Content Available

VIDEOS

No Content Available
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

News

Stories

  • Health
  • Tech
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

No Result
View All Result
  • Home
  • Entertainment
  • Health
  • Food
  • Tech
  • Travel
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.