യോഗ: ഒരു തൊഴില്‍ എന്ന നിലയില്‍

യോഗ: ഒരു തൊഴില്‍ എന്ന നിലയില്‍ അടിസ്ഥാനവിദ്യാഭ്യാസവും ശരീരശാസ്ത്രത്തെക്കുറിച്ച് ധാരണയും സ്വസ്ഥമായ മനസ്സുമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മേഖലയാണിത്. യോഗ സെന്ററുകളില്‍ നടത്തുന്ന അടിസ്ഥാന കോഴ്‌സുമുതല്‍ സര്‍വകലാശാലാ കോഴ്‌സുകള്‍ വരെ ലഭ്യമാണ്. സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദം, പി.ജി.കോഴ്‌സുകളുണ്ട്. അന്താരാഷ്ട്രതലത്തില്‍ യോഗ അഭ്യസിപ്പിക്കാന്‍ യോഗ അലയന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം. താത്പര്യത്തിനനുസരിച്ച് ബിഹേവിയറല്‍ സയന്‍സ് പോലുള്ള കോഴ്‌സുകള്‍ ഇതിനൊപ്പം പഠിക്കുന്നത് ഈ രംഗത്ത് ഉറച്ചുനില്‍ക്കാന്‍ സഹായിക്കും. ഒട്ടുമിക്ക ഐ.ടി., മാനേജ്‌മെന്റ് കമ്പനികളും വെല്‍നെസ് എക്‌സ്‌പേര്‍ട്ടിനെയോ, യോഗ മെന്ററേയോ തിരഞ്ഞെടുക്കുന്നുണ്ട്. സര്‍വകലാശാലകള്‍ പാഠ്യവിഷയമാക്കിയതോടെ കോളേജുകളിലും അവസരങ്ങളേറും. അന്താരാഷ്ട്രതലത്തിലും വലിയ സാധ്യതകളുണ്ട്. അമേരിക്കപോലുള്ള സമ്പന്ന രാഷ്ട്രങ്ങളില്‍ 24,000 ഡോളര്‍ (15,69,480 രൂപ) മുതല്‍ 90,000 ഡോളര്‍ (58,85,550രൂപ) വരെയാണ് യോഗ ഇന്‍സ്ട്രക്ടറുടെ വാര്‍ഷിക ശമ്പളം. 10,000 രൂപ വരെ ഫീസ് തരാന്‍ തയ്യാറുള്ള വ്യക്തികളും മികച്ച ശമ്പളം നല്‍കുന്ന കമ്പനികളും കേരളത്തിലുമുണ്ട്.