ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ, 7500 മുറികൾ |

ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലിനെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ? 7500മുറികലുള്ള ഹോട്ടൽ മലേഷ്യയിലെ ജെന്റിംഗ് ഹൈലാൻഡിൽ സ്ഥിതി ചെയ്യുന്ന ‘ദി ഫസ്റ്റ് വേൾഡ്’ എന്ന ഹോട്ടലിനാണ് ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ എന്ന ബഹുമതിയുള്ളത്. ഏതാണ്ട് 7500 ഓളം റൂമുകൾ ഈ ഹോട്ടലിൽ ഉണ്ട് എന്നു പറയുമ്പോൾതന്നെ ഊഹിക്കാമല്ലോ ആ ഹോട്ടൽ എന്തു വലുതായിരിക്കുമെന്ന്. മലേഷ്യയിലെ ഒരു വിനോദ നഗരമാണ് ജെന്റിംഗ്. ബെൻടോങ്ങ് ജില്ലയിലെ ഗുവാങ് യുലു കാലി പർവതനിരകളിലെ മഴക്കാടുകളിലെ കമറൂൺ മലയ്ക്ക് മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 6000 അടി ഉയരത്തിലാണ് ജെന്റിംഗിന്റെ സ്ഥാനം. ഗോടോങ് ജയ എന്ന സ്ഥലത്തു നിന്നും കേബിൾ കാർ വഴിയാണ് ഇവിടേക്കുള്ള പ്രവേശനം. 100 മീറ്റർ ഇടവിട്ട് പണിതിരിക്കുന്ന ടവറുകളിലൂടെ ബന്ധിപ്പിച്ചിരിക്കുന്ന ഇരുമ്പ് വടത്തിലൂടെ മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ ഈ കേബിൾ കാറുകൾ സഞ്ചരിക്കുന്നു. ഈ ജെന്റിംഗിലാണ് ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലെന്ന റെക്കാഡ് നേടിയ ‘ദി ഫസ്റ്റ് വേൾഡ്’ സ്ഥിതി ചെയ്യുന്നത്. മുറികളുടെ എണ്ണത്തിൽ 2006 ലാണ് ഈ ഹോട്ടൽ ഗിന്നസ് വേൾഡ് റെക്കാഡിൽ ഇടംപിടിച്ചത്. അന്ന് ഈ ഹോട്ടലിൽ ആകെ ആറായിരത്തോളം മുറികളാണ് ഉണ്ടായിരുന്നത്. നീളമേറിയ റിസപ്‌ഷനിൽ മൊത്തം 32 കൗണ്ടറുകളുണ്ട്. World Largest Hotel