ലോകത്തിലെ ഏറ്റവും വലിയ ഇന്റലിജൻസ് ആസ്ഥാനം

ഏതാണ്ട് 1 ബില്യൺ യൂറോ ചെലവിട്ടാണ് ഈ കെട്ടിടത്തിന്റെയും സംവിധാനങ്ങളുടെയും നിർമാണം ലോകത്തിലെ ഏറ്റവും വലിയ ഇന്റലിജൻസ് ആസ്ഥാനം ജർമനിയിൽ തുറന്നു. ജർമനിയിലെ ബർലിനിലാണ് ലോകത്തിലെ ഏറ്റവും വലിയ ഇന്റലിജൻസ് ആസ്ഥാന മന്ദിരം ഒരുങ്ങുന്നത് . ഏതാണ്ട് 1 ബില്യൺ യൂറോ ചെലവിട്ടാണ് ഈ കെട്ടിടത്തിന്റെയും സംവിധാനങ്ങളുടെയും നിർമാണം. 12 വർഷത്തോളമെടുത്തു നിർമാണം പൂർത്തിയാകാൻ. ബിഎൻ‌ഡി അഥവാ ഫെഡറൽ ഇന്റലിജൻസ് സർവ്വീസ് കെട്ടിടം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു കഴിഞ്ഞു.36 ഫൂട്ബോൾ ഗ്രൗണ്ടുകളുടെ വലിപ്പത്തിൽ വിശാലമാണ് ഈ സ്ഥാപനം. 135,000 ക്യൂബിക് മീറ്റർ കോൺക്രീറ്റും 20,000 ടൺ സ്റ്റീലും നിർമാണത്തിനുപയോഗിച്ചു. 14,000 ജനാലകളുണ്ട് കെട്ടിടങ്ങൾക്കാകെ. 12,000 ഡോറുകളുമുണ്ട്.അതിശക്തമായ സുരക്ഷാ സംവിധാനങ്ങൾക്കൊപ്പം ജീവനക്കാർക്ക് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ നിരവധി നിർദ്ദേശങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.മൊബൈൽ ഫോണുകൾക്ക് ഇതിനകത്തേക്ക് പ്രവേശനമില്ല. സ്വന്തമായുള്ള ലാപ്ടോപ്പും കൊണ്ടുവരാനാകില്ല. സ്വകാര്യ ഇമെയിലുകള്‍ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ തുടങ്ങിയവയൊന്നും തുറക്കാൻ പാടില്ല. ജോലി കഴിഞ്ഞ് തിരികെ പോകുമ്പോൾ ആക്സസ് കാർഡുകൾ പ്രത്യേകമായി സൂക്ഷിക്കാൻ സംവിധാനമുണ്ട്.ജർമനിക്ക് ഏറ്റവും കാര്യക്ഷമമായ ഒരു വിദേശ ഇന്റലിജന്‍സ് സംവിധാനം ആവശ്യമാണെന്ന് ജർമൻ ചാൻസലർ ആൻജല മെര്‍ക്കൽ പറയുന്നു.ഇക്കഴിഞ്ഞ വെള്ളിയാഴ്ച മെർക്കൽ പുതിയ കേന്ദ്രം സന്ദർശിക്കവെയാണ് ഇത് പറഞ്ഞത്.നാലായിരത്തോളം ഉദ്യോഗസ്ഥരാണ് ഈ കേന്ദ്രത്തിലുള്ളത്. ഇതിൽ 3200 പേർ ഇതിനകം ജോയിൻ ചെയ്തു കഴിഞ്ഞു. പഴയ ഓഫീസ് മ്യൂനിച്ചിലാണ് സ്ഥിതി ചെയ്യുന്നത്. ബാക്കിയുള്ളവർ അവിടെ നിന്ന് വരാനിക്കുകയാണ്. ജർമനിയുടെ ഇന്റലിജൻസ് സംവിധാനത്തിൽ ആകെ 6500 പേരാണുള്ളത്. ഇവർ ജര്‍മനിയിലും വിദേശങ്ങളിലുമായി ജോലിയെടുക്കുന്നുണ്ട്.പുതിയ ലോകം ആശയക്കുഴപ്പങ്ങളുടേതാണെന്നതാണ് ഈ കേന്ദ്രം നിർമിച്ചതിന് പിന്നിലെന്ന് മെർക്കൽ പറയുന്നു