വനിതകൾക്ക് സഞ്ചരിക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങൾ

വനിതകൾക്ക്  സഞ്ചരിക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങൾ 

സഞ്ചാരികളെ സംബന്ധിച്ച് യാത്രയുടെ നേട്ടങ്ങൾ‌ അതിന്റെ അപകടസാധ്യതകളെക്കാൾ വളരെ കൂടുതലാണ്,മാത്രമല്ല ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയും. എന്നാൽ ഒരു സോളാ വനിതാ യാത്രികയ്ക്ക് ഇനിയും കടമ്പകൾ ഏറെയുണ്ട് മറികടക്കാൻ. സുരക്ഷയാണ് ഏറ്റവും പ്രധാനം.ഏറ്റവും സുരക്ഷിതമായി സ്ത്രീ യാത്രികർക്ക് പോകാൻ പറ്റിയ രാജ്യങ്ങളിതാ.

സ്പെയിൻ

ഈ പട്ടികയിൽ ഏറ്റവും സുരക്ഷിതമായ രാജ്യമാണ് സ്‌പെയിൻ. ഫ്രാൻസിന് ശേഷം ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന രണ്ടാമത്തെ സ്ഥലമെന്ന നിലയിലും ലേഡിസ്ഫ്ര ണ്ട്ലി കൺട്രി എന്ന നിലയിലും സ്പെയിൻ മികച്ചൊരു ചോയ്സ് ആണ്.എവിടെ തിരിഞ്ഞ് നോക്കിയാലും കലാപ്രേമികളുടെ സംഗമങ്ങളുള്ള രാജ്യമാണിത്. സോളോ വനിത സഞ്ചാരികൾ തീർച്ചയായും സന്ദർശിക്കേണ്ടതാണ് ബാഴ്സിലോണ.സ്ത്രികൾക്ക് മാത്രമല്ല സ്വവർഗാനുരാഗികളെയും നിറഞ്ഞ മനസോടെ സ്വാഗതം ചെയ്യുന്ന നാടാണത്.

സിംഗപ്പൂർ

സിംഗപ്പൂരാണ് അടുത്ത സെയ്ഫ് കൺട്രി. കലകൾക്ക് പേരുകേട്ട സ്പെയിനിൽ നിന്ന് കലവറകളുടെ നാടായ സിംഗപ്പൂരിലെത്തുമ്പോൾ രുചികരമായ ഭക്ഷണങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

സിംഗപ്പൂരിന്റെ അനന്തമായ തെരുവുകളിലും വിപണികളിലുംനിങ്ങൾക്ക് യഥേഷ്ടം അലഞ്ഞുതിരിയാം. പ്രാദേശിക പാചകരീതി മുതൽ മലേഷ്യൻ- ചൈനീസ് രുചി ഭേദങ്ങൾക്കൊപ്പം നമ്മുടെ സ്വന്തം പൊറോട്ട വരെ ഇവിടെ കിട്ടും. സമയത്തെ കൈപ്പിടിയിലാക്കി രാവിലും പകലിലും നിങ്ങൾക്ക് ആ നാടിനെ കണ്ടാസ്വദിക്കാം.

അയർലൻഡ്

സ്ത്രികളെ സംബന്ധിച്ച് ഒറ്റയ്ക്ക് യാത്ര ചെയുന്നത് തന്നെ വെല്ലുവിളിയാണ്. അങ്ങനെയുള്ളപ്പോൾ ഒരു വിദേശ രാജ്യത്ത് റോഡ് ട്രിപ്പ് എന്ന ഐഡിയ നടപ്പിലാക്കാനാവുമോ എന്ന സംശയത്തിന്റെ ഉത്തരം അയർലൻഡ് എന്നാണ്.  റോഡ് ട്രിപ്പ് ഇഷ്ടപ്പെടുന്ന വനിത യാത്രികർക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും സുരക്ഷിതമായ രാജ്യമാണ് അയർലൻഡ്. റോഡ്യാത്ര കൂടാതെ അയർലൻഡിലേക്കുള്ള ഒരു സന്ദർശനവും അപൂർണ്ണമാണ്.

നിങ്ങളുടെ ചങ്ങാതിമാരെയും ക്യാമറയെയും ഒപ്പം കൂട്ടുക, ഒരു കാർ വാടകയ്‌ക്കെടുക്കുക, പർ‌വ്വതങ്ങളിലൂടെയുള്ള യാത്രയ്ക്കായി ഡബ്ലിനിൽ‌ നിന്നും പോർ‌ട്ട്‌ലോയിസിലേക്ക് ഒരു ഡ്രൈവ് ചെയ്യുക,പവർ‌സ്‌കോർട്ട് വെള്ളച്ചാട്ടം, സാലി ഗ്യാപ്പിന്റെ പാസ് എന്നിവിടങ്ങളിലൂടെയുള്ള ആ പോക്ക് നിങ്ങളെ വിസ്മയിപ്പിക്കും. ചുണ്ണാമ്പുകല്ലിൽ പ്രകൃതി നിർത്ത അദ്ഭുതദൃശ്യങ്ങൾ കാണാൻ ബറൻ നാഷണൽ പാർക്ക് സന്ദർശിക്കാം.അയർലൻഡ് സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 30% സ്ത്രീകളാണെന്നാണ് കണക്ക്.

ഓസ്ട്രിയ

ശാസ്ത്രീയ സംഗീതത്തിൽ സമ്പന്നമായ ഓസ്ട്രിയയും സോളോ ഫിമെയിൽ ട്രിപ്പേഴ്സിന് തുണയേകുന്ന രാജ്യമാണ് മൊസാർട്ടിന്റെ ജന്മസ്ഥലമായ ഈ നാട് സംഗീത പ്രേമികളായ സഞ്ചാരികൾക്കായി കരുതി വച്ചിരിക്കുന്നത് ഒട്ടനവധി കാഴ്ച്ചകളാണ്.

ഒരു ദിവസം നിങ്ങൾ ആൽപൈൻ കൊടുമുടികൾ ആണ് കണ്ടതെങ്കിൽ അടുത്ത ദിവസം സാമ്രാജ്യത്വ വിയന്നയിൽ ചുറ്റിക്കറങ്ങാം. വിയന്നയിലെ ഇംപീരിയൽ പാലസുകളേക്കാൾ നന്നായി ഓസ്ട്രിയയുടെ സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്ന മറ്റൊരു ഘടകം ഉണ്ടാകില്ല. ഹാൽ സ്റ്റാറ്റ് എന്ന പറുദീസയിലേയ്ക്ക് വിരുന്നു പോകാം

സ്വിറ്റ്സർലൻഡ്

സ്വിറ്റ്സർലൻഡ് എന്ന ഭൂമിയിലെ സ്വർഗ്ഗത്തിലേക്ക്ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ. പ്രശാന്തവും അതിനേക്കാളേറെ പ്രകൃതി രമണീയവുമായ രാജ്യം ഒറ്റയ്ക്ക് യാത്ര നടത്തുന്നവർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് ഏറെ സുരക്ഷിതമാണെന്നാണ് കണ്ടെത്തൽ.ആല്‍പ്‌സ് പര്‍വ്വത നിരകളില്‍ പരന്നു കിടക്കുന്ന സ്വിറ്റ്‌സര്‍ലന്റ് കാണേണ്ട കാഴ്ച തന്നെയാണ്. മഞ്ഞും, മലയും, താഴ് വാരങ്ങളും റോക്ക് ക്ലൈംമ്പിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് പുതിയ അനുഭവം നല്‍കും. ആ നാടിന്റെ ഓരോ കോണുകളിൽപ്പോലും നിറഞ്ഞിരിക്കുന്നത് കാഴ്ച്ചാവസന്തങ്ങളാണ്