കാതിലും ചുണ്ടിലും വലിയൊരു പ്ലേറ്റ്

എത്യോപിയയിലെ മുർസി ഗോത്ര സ്ത്രീകളാണ് ഇത്തരത്തിൽ ചെയ്യുന്നത് കമ്മിലിന് പകരം ഒരു വലിയ പ്ലേറ്റ് കാതിലിട്ടാലോ? ഇത് കൂടാതെ ചുണ്ടിൽ ഒരു പ്ലേറ്റ് ഘ​ടി​പ്പിച്ചാലോ. എന്നാൽ ഇത്തരത്തിൽ ചെയ്യുന്ന ഒരു ​ഗോ​ത്ര വർഗ്ഗക്കാരുണ്ട് എ​ത്യോപ്പിയയിൽ ​വ​ലി​യ​ ​ഒ​രു​ ​ക​മ്മ​ലി​ട്ടാ​ൽ​ ​ത​ന്നെ​ ​എ​ന്തൊ​രു​ ​ഭാ​രം​ ​എ​ന്ന് ​ന​മ്മ​ൾ​ ​പ​റ​യും.​ ​ക​മ്മ​ലി​നു​ ​പ​ക​രം​ ​ഒ​രു​ ​വ​ലി​യ​ ​പ്ളേ​റ്ര് ​കാ​തി​ലി​ട്ടാ​ലോ...​സ​ങ്ക​ൽ​പ്പി​ക്കാ​നേ​ ​ക​ഴി​യി​ല്ല​ ​അ​ല്ലേ...​ ​ജി​വി​ത​ ​കാ​ലം​ ​മു​ഴു​വ​ൻ​ ​ചു​ണ്ടി​ൽ​ ​ഒ​രു​ ​പ്ളേ​റ്ര് ​പി​ടി​പ്പി​ച്ച് ​ന​ട​ക്ക​ണ​മെ​ന്ന് ​പ​റ​യു​ക​യാ​ണെ​ങ്കി​ല്ലോ..​ഭേ​ദം​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്യു​ന്ന​താ​യി​രി​ക്കും. ​ ​എ​ന്നാ​ൽ​ ​കേ​ട്ടോ​ളൂ.​ ​എ​ത്യോ​പ​യി​ലെ​ ​മു​ർ​സി​ ​ഗോ​ത്ര​ ​സ്ത്രീ​ക​ൾ​ ​ചു​ണ്ടി​ൽ​ ​വ​ലി​യ​ ​പാ​ത്രം​ ​തു​ന്നി​പ്പി​ടി​പ്പി​ച്ച് ​ജീ​വി​ക്കുന്ന​വ​രാ​ണ്.​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് 15​-16​ ​വ​യ​സാ​കു​മ്പോ​ഴേ​യ്ക്ക് ​അ​മ്മ​മാ​രോ​ ​ഗോ​ത്ര​ത്തി​ലെ​ ​മു​തി​ർ​ന്ന​ ​സ്ത്രീ​യോ​ ​കു​ട്ടി​ക​ളു​ടെ​ ​ചു​ണ്ട് ​മു​റി​ച്ച് ​വി​ട​വു​ണ്ടാ​ക്കും​ ​ഒ​രു​ ​ത​ടി​ക്ക​ഷ്ണം​ ​മു​റി​വു​ണ​ങ്ങു​ന്ന​തു​വ​രെ​ ​ഇ​തി​ൽ​ ​വെ​യ്ക്കും.​ ​ അ​തി​നു​ശേ​ഷം​ ​ഈ​ ​വി​ട​വി​ൽ​ ​പ്ളേ​റ്റ് ​ഘ​ടി​പ്പി​ക്കും.​ 12​ ​സെ.​മീ​റ്ര​റോ​ ​അ​തി​ൽ​ ​കൂ​ടു​ത​ലോ​ ​വ​ലു​പ്പ​മു​ള്ള​ ​പ്ളേ​റ്റു​ക​ൾ​ ​വ​രെ​ ​ഇ​ങ്ങ​നെ​ ​ഘ​ടി​പ്പി​ക്കാം. ​ ​മു​റി​വു​ണ്ടാ​ക്കു​മ്പോ​ഴു​ള്ള​ ​വേ​ദ​ന​യാ​ല്ലാ​തെ​ ​പി​ന്നെ​ ​വേ​ദ​ന​യു​ണ്ടാ​വി​ല്ലെ​ന്നാ​ണ് ​അ​വ​ർ​ ​പ​റ​യു​ന്ന​ത്.​ ​പ​ല​ ​ത​ര​ത്തി​ലു​ള്ള​ ​പ്ലേ​റ്റു​ക​ൾ​ ​വ​ച്ച് ​പി​ടി​പ്പി​ച്ച് ​ചു​ണ്ടു​ക​ളി​ങ്ങ​നെ​ ​അ​ല​ങ്ക​രി​ക്കാ​റു​ണ്ട്.​ അ​വ​‌​ർ​ക്ക് ​മി​ക​ച്ച​ ​സാ​മൂ​ഹ്യ​ ​പ​ദ​വി​ ​ന​ൽ​കു​ന്ന​താ​ണ് ​ഈ​ ​പ്ര​വൃ​ത്തി.​ ​എ​ങ്കി​ലും​ ​എ​ല്ലാ​വ​രും​ ​ഇ​ത് ​ചെ​യ്യ​ണ​മെ​ന്ന് ​നി​ർ​ബ​ന്ധ​മി​ല്ല. tribal group mursi who wear plate on lips and ear