കാലിന്റെ സ്ഥാനത്ത് ടിന്നുകള്‍ തിരുകി നടക്കുന്ന എട്ട് വയസുകാരി

കാലില്ലാത്തതിനാല്‍ കാലിന്റെ സ്ഥാനത്ത് ടിന്നുകള്‍ തിരുകി നടന്ന സിറിയന്‍ കുട്ടിക്ക് കൃത്രിമ കാലുകള്‍ നിര്‍മ്മിച്ച് നല്‍കി തുര്‍ക്കിഷ് ഡോക്ടര്‍. ടിന്നുകള്‍ കാലുകളില്‍ തിരുകി കയറ്റി നടന്ന സിറിയന്‍ പെണ്‍കുട്ടിയുടെ ചിത്രം ലോകം അടുത്തിടെയാണ് നിറകണ്ണുകളോടെ കണ്ടത്. ജന്മനാ കാലുകളില്ലാതെയാണ് മയാ മേഹി എന്ന എട്ടു വയസുകാരി ജനിച്ചത്.യുദ്ധഭീകരത പിച്ചിചീന്തിയ സിറിയയിലായിരുന്നു മയാ പിറന്നു വീണത്. യുദ്ധം വിതച്ച നാശത്തിന്റെ ഭാകമായ കുടുംബം. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്ന് അഭയാര്‍ത്ഥി ക്യാമ്പുകളിലേക്കുള്ള പലായനങ്ങള്‍ ആ കുടുംബത്തിന്റെയും, കാലുകള്‍ ഇല്ലാത്ത ആ കുഞ്ഞിന്റെയും ജീവതം നരക തുല്യമാക്കി. ആ ചിത്രങ്ങള്‍ കണ്ട് മനസലിഞ്ഞ ഒരു ഹൃദയം അവള്‍ക്കായി കൃത്രിമ കാലുകള്‍ ഉണ്ടാക്കി. തകരപ്പാട്ട ടിന്നു പിടിപ്പിച്ച് പിച്ചവയ്ക്കുന്ന ആ കുരുന്നിന്റെ ചിത്രം വൈറലായതും നല്ല മനസിനുടമകള്‍ സഹായസ്ഥവുമായി രംഗത്തു വന്നു. കാലുകള്‍ക്ക് വൈകല്യമുള്ള പിതാവ് മുഹമ്മദ് മേഹി തന്നെയാണ് മകളുടെ യാതന കണ്ട് ടിന്നുകള്‍കൊണ്ട് കാലുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. ഇനി ആ തകരപ്പാട്ടയുടെ ശബ്ദം മയാ മേഹിയുടെ കൂടെ ഉണ്ടാകില്ല. ഇനിയവള്‍ ശബ്ധങ്ങളില്ലാത്ത പുതിയ കൃത്രിമ കാലുകളില്‍ നടക്കും