വിദ്യാർഥികൾക്ക് സന്തോഷവാർത്ത, ബ്രിട്ടനിൽ പഠനം ഇനി എളുപ്പം.

വിദ്യാർഥികൾക്ക് സന്തോഷവാർത്ത, ബ്രിട്ടനിൽ പഠനം ഇനി എളുപ്പം.

വിദേശ വിദ്യാർഥികൾക്ക് അണ്ടർ ഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാഭ്യാസത്തിനു ശേഷം രണ്ടുവർഷം ജോലിചെയ്യാൻ അവസരം നൽകുന്ന പോസ്റ്റ് സ്റ്റഡി വീസ ബ്രിട്ടൻ പുന:സ്ഥാപിച്ചു. പഠനം പൂർത്തിയാക്കുന്നവർക്ക് ആദ്യം രണ്ടുവർഷമാണ് വർക്ക് പെർമിറ്റ് അനുവദിക്കുന്നത്. പഠിക്കുന്ന കോഴ്സ് ഷോർട്ടേജ് ഒക്യുപ്പേഷൻ ലിസ്റ്റിലോ ഹൈലി സ്കിൽഡ് മൈഗ്രേഷൻ വിസ ലിസ്റ്റിലോ ഉള്ളതാണെങ്കിൽ ഈ വർക്ക് പെർമിറ്റ് നീട്ടിയെടുക്കാനും സാധ്യത ഏറെയാണ്.
ബ്രിട്ടനിൽ പഠിക്കാനെത്തുന്ന വിദ്യാർഥികൾക്ക് ഏറെ ആശ്വാസം നൽകുന്ന തീരുമാനം ഇന്നലെയാണ് ഹോം ഓഫിസ് പ്രഖ്യാപിച്ചത്. ബ്രിട്ടനിലെത്തുന്ന വിദേശ വിദ്യാർഥികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നതിനാൽ ബോറിസ് ജോൺസൺ സർക്കാരിന്റെ പുതിയ തീരുമാനം ഏറ്റവും ഗുണകരമാകുന്നത് ഇന്ത്യൻ യുവാക്കൾക്കാണ്. ബ്രക്സിറ്റ് നടപ്പാക്കുമ്പോൾ ഉണ്ടാകാനിടയുള്ള  വിദഗ്ധരായ തൊഴിലാളികളുടെയും സംരംഭകരുടെയും കുറവ് പരിഹരിക്കാനായാണ് സ്റ്റുഡന്റ് വിസ നിയമത്തിലെ ഈ ഇളവ്.

നിലവിൽ വിവിധ കോഴ്സുകൾക്കായി ബ്രിട്ടനിലെത്തുന്ന വിദ്യാർഥികൾ കോഴ്സ് പൂർത്തിയാക്കിയാൽ നാലുമാസത്തിനുള്ളിൽ രാജ്യം വിടണമായിരുന്നു. ഇതാണു പുതിയ ഉത്തരവിലൂടെ റദ്ദാക്കിയിരിക്കുന്നത്. അടുത്ത അധ്യനവർഷം (2020-21) മുതൽ അഡ്മിഷനെത്തുന്ന വിദ്യാർഥികൾക്ക് പുതിയ പോസ്റ്റ് സ്റ്റഡി വിസ നിയമങ്ങൾ ബാധകമാകും.

ലേബർ നേതാവായിരുന്ന ടോണി ബ്ലെയർ പ്രധാനമന്ത്രിയായിരുന്നപ്പോഴാണു വിദേശ വിദ്യാർഥികൾക്ക് പഠന ശേഷം ജോലി തുടരാൻ അനുവാദം നൽകുന്ന പോസ്റ്റ് സ്റ്റഡി വിസ അനുവദിച്ചു തുടങ്ങിയത്. എന്നാൽ പിന്നീടുവന്ന ഡേവിഡ് കാമറൺ മന്ത്രിസഭയിൽ ഹോം സെക്രട്ടറിയായിരുന്ന തെരേസ മേയ് എമിഗ്രേഷൻ നിരക്ക് കുറയ്ക്കാൻ കച്ചകെട്ടിയിറങ്ങിയതോടെ പോസ്റ്റ് സ്റ്റഡി വിസ പൂർണമായും നിർത്തലാക്കി. 2012ൽ ഇങ്ങനെ നിർത്തലാക്കിയ പോസ്റ്റ് സ്റ്റഡി വീസയാണ് ഇപ്പോൾ പുതിയ സർക്കാർ പുന:സ്ഥാപിച്ചിരിക്കുന്നത്.
സ്ഥിതിയുണ്ടായിരുന്നു.

ആറുവര്ഷമായി ഇന്ത്യയില്നിന്ന് പഠനവിസയ്ക്കുള്ള അപേക്ഷകര് കുറഞ്ഞുവരികയായിരുന്നെങ്കിലും ഇപ്പോള് സാഹചര്യം മാറിയെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര് ഭരത് ജോഷി പറഞ്ഞു. 2016 ഏപ്രില്മുതല് ഇക്കൊല്ലം മാര്ച്ച്വരെയുള്ള കാലയളവില് തമിഴ്നാട്, കേരളം, ആന്ധ്ര, തെലങ്കാന, കര്ണാടക എന്നീ സംസ്ഥാനങ്ങളില്നിന്നുള്ള അപേക്ഷകള് പരിഗണിച്ച് 11,700 പഠനവിസകള് അനുവദിച്ചു. മുന്വര്ഷത്തെ അപേക്ഷിച്ച് 10 ശതമാനത്തോളം കൂടുതലാണിതെന്നും ഡെപ്യൂട്ടി ഹൈക്കമ്മിഷണര് പറഞ്ഞു. ബ്രിട്ടനിലെ വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ച് ഇന്ത്യന് വിദ്യാര്ഥികള്ക്ക് മികച്ച ധാരണയുണ്ടായതാണ് അപേക്ഷകരുടെ എണ്ണം കൂടാന് കാരണമെന്ന് ഭരത് ജോഷി പറഞ്ഞു.


ബ്രിട്ടീഷ് സര്വകലാശാലകളില് ഉപരിപഠനം നടത്താന് ആഗ്രഹിക്കുന്ന ഇന്ത്യന് വിദ്യാര്ഥികള്ക്ക് യാതൊരു നിയന്ത്രണവും ഏര്പ്പെടുത്തിയിട്ടില്ല. ജോലിചെയ്യുകയെന്ന ലക്ഷ്യവുമായി പഠനവിസയ്ക്ക് അപേക്ഷിക്കാന് പാടില്ല. പഠനവിസ പഠനത്തിനുവേണ്ടിമാത്രം ഉപയോഗിക്കണം. പഠനശേഷം യു.കെ.യില്ത്തന്നെ ജോലിചെയ്യുന്നതിന് തടസ്സമില്ല. എന്നാല്, അത് നിയമാനുസൃതമായിരിക്കണം. ഇന്ത്യന് വിദ്യാര്ഥികള്ക്ക് 120-ല്പ്പരം പൂര്ണസമയ കോഴ്സുകളിലെ പഠനത്തിന് സ്കോളര്ഷിപ്പ് ലഭ്യമാണെന്നും ഭരത് ജോഷി പറഞ്ഞു.ജൂണ്വരെയുള്ള കണക്കുപ്രകാരം കഴിഞ്ഞ ഒരുവര്ഷം ഇന്ത്യയില്നിന്നുള്ള ബ്രിട്ടീഷ് വിസാ അപേക്ഷകരില് 87 ശതമാനത്തിനും അനുമതി ലഭിച്ചു. താത്കാലിക വിസയ്ക്കുള്ള നടപടികള് ഒരാഴ്ചയ്ക്കുള്ളില് പൂര്ത്തിയാക്കാന് സാധിച്ചു -അദ്ദേഹം അറിയിച്ചു