കര കടലിലേക്ക് ഇറങ്ങുമ്പോള്‍.....

ആഗോള താപനം മൂലം കടല്‍ കയറി അപ്രത്യക്ഷമാകുന്ന തീരങ്ങള്‍ ഏറെയാണ്. എന്നാല്‍ ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലെ സ്ഥിതി മറിച്ചാണ്. ജക്കാര്‍ത്തയില്‍ കടല്‍ കരയിലേക്കല്ല, മറിച്ച് കര കടലിലേക്ക് ഇറങ്ങുകയാണ്. ലോകത്ത് ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രം കാണുന്ന പ്രതിഭാസം. ജക്കാര്‍ത്തയുടെ 40ശതമാനവും, ഇപ്പോള്‍ സമുദ്രനിരപ്പിലും താഴെയാണ്. ഓരോ വര്‍ഷവും പത്തിഞ്ചു വരെ താഴുകയാണ് ജക്കാര്‍ത്തയിലെ വിവിധ പ്രദേശങ്ങള്‍. ലോകത്ത് ഏറ്റവുമധികം കരഭൂമി താഴുന്ന രാജ്യങ്ങളിലൊന്നാണ് ജക്കര്‍ത്ത. ഭീമന്‍ കടല്‍ഭിത്തി കെട്ടിയാണ് ജക്കാര്‍ത്ത് ഈ പ്രതിസന്ധിയെ നേരിട്ടുകോണ്ടിരിക്കുന്നത്.