സ്മാർട്ട് ജാമ്യവുമായി ദുബായ് പോലീസ് സ്റ്റേഷൻ

സ്മാർട്ട് ജാമ്യവുമായി ദുബായ് പോലീസ് സ്റ്റേഷൻ ജാമ്യം ഏഴുമിനിറ്റിൽ പാസ്പോർട്ട് കെട്ടിവെേക്കണ്ട, പക്ഷെ രാജ്യം വിടാനാകില്ല സ്മാർട്ടായിക്കൊണ്ടിരിക്കുന്ന ദുബായിലെ പോലീസ് സ്റ്റേഷനുകളിൽനിന്ന് ഇപ്പോൾ സ്മാർട്ട് ജാമ്യം എടുക്കാനും സംവിധാനം. ഇതിനായി ദുബായ് പബ്ലിക്ക് പ്രോസിക്യൂഷന്റെ സ്മാർട്ട് ബെയിൽ എന്ന സംരംഭം നിലവിൽവന്നു. ഇതനുസരിച്ച് കുറ്റാരോപിതരുടെ പാസ്പോർട്ടുകൾ ഇനിമുതൽ പിടിച്ചുവെക്കില്ല. മാത്രമല്ല വെറും ഏഴു മിനിറ്റിനുള്ളിൽ ജാമ്യം ലഭിക്കുകയും ചെയ്യും. ജാമ്യം നൽകാമെന്ന് പ്രോസിക്യൂട്ടർ തീരുമാനിച്ചാൽ പാസ്പോർട്ട് പിടിച്ചുെവക്കാതെ തന്നെ ജാമ്യം അനുവദിക്കും. എന്നാൽ പ്രതിക്ക് രാജ്യം വിട്ടുപോകാൻ സാധിക്കില്ല. എല്ലാ എമിേഗ്രഷൻ പോയന്റുകളിലും ഇത്തരക്കാരുടെ പേരുവിവരങ്ങൾ ഉണ്ടാകും. ദുബായിലെ ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ കേസ് ചുമത്തിയിട്ടുണ്ടെങ്കിൽ, കുറ്റാരോപിതന്റെയോ അയാളെ ജാമ്യത്തിലെടുക്കുന്നയാളുടെയോ പാസ്പോർട്ട് പിടിച്ചുെവക്കുകയായിരുന്നു പതിവ്. ഈ രീതിയാണ് മാറുന്നത്. പാസ്പോർട്ട് കൈയിലുള്ള കുറ്റാരോപിതന് ജോലിതുടരാനും സാമ്പത്തികബാധ്യതകൾ ഉണ്ടെങ്കിൽ തീർക്കാനും മറ്റു സർക്കാർ നടപടികൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. എന്നാൽ കോടതി കുറ്റക്കാരനല്ലെന്ന് വിധിച്ചാൽ മാത്രമേ യാത്രാനിരോധനം നീങ്ങി ഇത്തരക്കാർക്ക് രാജ്യം വിടാൻ സാധിക്കുകയുള്ളൂ ലോകത്തിലാദ്യമായാണ് ഇത്തരമൊരു സംവിധാനം നടപ്പാകുന്നത്.