അപകടദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയാല്‍ പിഴ

അപകടദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയാല്‍ പിഴ വാഹനാപകടങ്ങളുടെ ചിത്രമെടുക്കാന്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ അബുദാബിയില്‍ പിഴ ഈടാക്കും കഴിഞ്ഞ ആറു മാസത്തിനിടെ അബുദാബിയില്‍ അപകടങ്ങളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയതിന് 70 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തി.അപകടങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതും അവസാനിപ്പിക്കണമെന്ന് അബുദാബി പോലിസ് മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പ് ലംഘിക്കുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കും.അപകടം നടക്കുന്നിടത്ത് ആലികള്‍ കൂടി ചിത്രം പകര്‍ത്തുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നു.ഇത്തരം സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതും കാല്‍നടയായി റോഡ്‌ ക്രോസ് ചെയ്യുന്നതും ഒഴിവാക്കണമെന്നും അബുദാബി പോലിസ് അറിയിച്ചു. അപകടസ്ഥലങ്ങളില്‍ ഗതാഗതം തടസ്സപ്പെടുത്തിയാല്‍ 1000 ദര്‍ഹം പിഴ ഈടാക്കും.