പരീക്ഷയുമില്ല ..പരാതിയുമില്ല...

നോര്‍വെയിലെ കുട്ടികളുടെ സന്തോഷത്തിന്‍റെ കാരണങ്ങള്‍ ലോകത്ത് ഏറ്റവും സന്തോഷമുള്ള രണ്ടാമത്തെ രാജ്യം –നോർവേ. പ്രധാന കാരണം നോർവേയിലെ കുട്ടികൾക്ക് 15 വയസ്സുവരെ പരീക്ഷ ഇല്ല! സ്കൂൾ വിട്ടെത്തിയാൽ ഏറിവന്നാൽ 20 മിനിറ്റ് പഠനം. ഹോംവർക്ക് ഇല്ലേ ഇല്ല. വാരാന്ത്യങ്ങളിൽ വീട്ടിലേക്കു പുസ്തകം കൊണ്ടുപോകാനും പാടില്ല. ശനിയും ഞായറും ഉല്ലാസത്തിനും സന്തോഷത്തിനും. കളിക്കാനും കലകൾ പഠിക്കാനും ഇഷ്ടംപോലെ സമയം.ക്ലാസിൽ ഒന്നാമതെത്താൻ മാതാപിതാക്കൾ തമ്മിൽ മൽസരമില്ല. ചെറിയ നേട്ടങ്ങൾ പോലും അവർ ആഘോഷമാക്കും.ആരും എല്ലാം തികഞ്ഞവരല്ലെന്നും എല്ലാവർക്കും എന്തെങ്കിലും കുറവുകളുണ്ടെന്നും കുട്ടികളെ പഠിപ്പിക്കുന്നു. ഒപ്പം മറ്റുള്ളവരുടെ വികാരങ്ങളെ ബഹുമാനിക്കാനും.13 വയസ്സുമുതൽ സ്വന്തമായി അധ്വാനിച്ചു ജീവിക്കണം.18 വയസ്സ് ആയാൽ വിദ്യാഭ്യാസ വായ്പയെടുത്തു കോളജുകളിൽ പോകും. ജോലി ചെയ്തു വായ്പ അടയ്ക്കും.ഓഫിസിലെ തൂപ്പുകാരനും ഉന്നത ഉദ്യോഗസ്ഥനും തമ്മിൽ ശമ്പളത്തിൽ കാര്യമായ വ്യത്യാസമില്ല. അതുകൊണ്ടു തന്നെ ഉയർന്ന ശമ്പളം കിട്ടുന്ന ജോലിക്കുവേണ്ടി ആരും മക്കളെ നിർബന്ധിക്കാറില്ല. ജോലി ചെയ്യുമ്പോൾ പോലും ശമ്പളത്തേക്കാൾ കൂടുതൽ സേവനത്തിനാണ് പ്രാധാന്യം.