ഉത്തരകൊറിയയെ പേടിക്കുന്നു...ഇന്ത്യ???

ലോക രാഷ്ട്രങ്ങള്‍ എല്ലാം എതിര്‍ത്തിട്ടും ഏകാധിപതി കിംഗ് ജോംഗ് ഉന്നിന്റെ നിലപാടുകള്‍ അടിയുറച്ച് ആണവപരീക്ഷണവുമായി ഉത്തരകൊറിയ മുന്നോട്ടു പോകുന്നു.ഇത് ഇന്ത്യക്കും ഭീഷണിയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയും പാകിസ്താനും ഉത്തരകൊറിയക്ക് രഹസ്യ സഹായം ചെയ്യുന്നുണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്ഉത്തര കൊറിയയുമായി അടുപ്പം സൂക്ഷിക്കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ചൈന.