ഖത്തര്‍ എയര്‍വെയ്‌സ് യാത്രക്കാര്‍ക്ക് നിരവധി ആനുകൂല്യങ്ങലള്‍  പ്രഖ്യാപിച്ചു

ഖത്തര്‍ എയര്‍വെയ്‌സ് യാത്രക്കാര്‍ക്ക് നിരവധി ആനുകൂല്യങ്ങലള്‍ പ്രഖ്യാപിച്ചു സെപ്റ്റംബര്‍ 10മുതല്‍ 18വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ആനുകൂല്യങ്ങള്‍ ലഭ്യമാകുക. ലോകത്തിലെ നിരവധി വിനോദ കേന്ദ്രങ്ങളിലേക്ക് യാത്ര നടത്താന്‍ പറ്റിയ സമയമാണിത്. ഖത്തര്‍ എയര്‍വെയ്‌സ് യാത്രക്കാര്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബമായോ, സുഹൃത്തുക്കളുമൊത്തോ സാഹസിക വിനോദ യാത്രകള്‍ പുറപ്പെടുന്നവര്‍ക്കു ഖത്തര്‍ എയര്‍വേസിന്റെ ഈ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്താം. സെപ്റ്റംബര്‍ 10മുതല്‍ 18വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ആനുകൂല്യങ്ങള്‍ ലഭ്യമാകുക.മികച്ച നിരക്കിളവുകളള്‍ക്കൊപ്പം ഹോട്ടല്‍ ബുക്കിങ്ങുകള്‍, കാര്‍ റെന്റല്‍സ്, എഐ മഹാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് സര്‍വീസ് എന്നിവയും ഖത്തര്‍ എയര്‍ വെയ്സ് .കോം എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ലഭ്യമാകും. ഖത്തര്‍ എയര്‍വെയ്‌സ്.കോം വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് ട്രിപ്പിള്‍ ക്യുമെയിലുകള്‍ നേടുന്നതിനോടൊപ്പം ക്യു മൈ ല്‍സ്.കോമില്‍ ആനുകൂല്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാം.