നെല്‍സണ്‍ മണ്ടേല കിടന്ന ജയിലില്‍ കഴിയാന്‍ ആവശ്യക്കാര്‍ ഏറെ

നീണ്ട പതിനെട്ട് വര്‍ഷം അടക്കപ്പെട്ടത്. സി.ഇ.ഒ സ്ലീപ്ഔട്ട് എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തിലാണ് നെല്‍സണ്‍ മണ്ടേല കഴിഞ്ഞിരുന്ന ജയിലില്‍ കഴിയാനുള്ള അവസരം ഒരുക്കുന്നത്.ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചത്തോടെ പ്രവേശനം ലേലത്തില്‍ വച്ചിരിക്കുകയാണ് . ലേലത്തില്‍ പങ്കെടുക്കുന്നതാകട്ടെ കോടിപതികളും ബിസിനസുകാരും.ലേലത്തിലൂടെ ലഭിക്കുന്ന പണം സൗത്ത് ആഫ്രിക്കന്‍ ജയിലിലെ തടവുകാരുടെ പഠനപ്രവര്‍ത്തനങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കുമായാണ് ചെലവഴിക്കുന്നത്. ജയില്‍ അറക്കുള്ളില്‍ കഴിയാനുള്ള ഓണ്‍ലൈന്‍ ലേലം ആരംഭിച്ചത് ഒന്നരകോടിയോളം രൂപക്കാണ്.ആഫ്രിക്കന്‍ സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ ഓര്‍മ്മക്കായുള്ള മ്യൂസിയമായാണ് റോബന്‍ ദ്വീപ് ജയില്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 67 പേരെമാത്രമാണ് ലേലത്തില്‍ പങ്കെടുപ്പിക്കുന്നത്. ആഫ്രിക്കന്‍ വംശീയ അതിക്രമത്തിനെതിരെ പോരാടിയ 67 പേരുടെ സ്മരണക്കാണ് ഇത്രയും ആളുകളെ പങ്കെടുപ്പിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക ലേലത്തില്‍ വിളിക്കുന്നത് നെല്‍സണ്‍ മണ്ഡേലയുടെ ഏഴാം നമ്പര്‍ സെല്ലിനുവേണ്ടിയാണ്.