മീ ടൂ....പ്രതിഷേധമുയര്‍ത്തി മാര്‍ച്ച്‌

ലൈംഗീക പീഡനങ്ങള്‍ക്കെതിരെ ഹോളിവുഡില്‍ പ്രതിഷേധ മാര്‍ച്ച് ലൈംഗിക പീഡനങ്ങള്‍ക്കെതിരെ ഹോളിവുഡില്‍ മാര്‍ച്ച് സംഘടിപ്പിച്ചു. ലോസ് അഞ്ചല്‍സിലെ ഹോളിവുഡ് ബോളിവാഡ് തെരുവില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു. പ്ലക്കാര്‍ഡുകളേന്തിയും മുദ്രാവാക്യം മുഴക്കിയുമാണ് സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘം മാര്‍ച്ചില്‍ പങ്കെടുത്തത്. പരാതി നല്‍കി വര്‍ഷങ്ങളായിട്ടും ലൈംഗികാതിക്രമ കേസുകളില്‍ നടപടിയെടുക്കാത്ത അധികൃതരുടെ നിലപാടില്‍ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ പ്രതിഷേധം രേഖപ്പെടുത്തി.ഫെയ്സ്ബുക്കിലൂടെ രൂപീകരിച്ച കൂട്ടായ്മയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ലൈംഗികാതിക്രമങ്ങളില്‍ ഇരയായവര്‍ക്ക് അത് തുറന്നുപറയാനും ഒന്നുചേര്‍ന്ന് പ്രതിഷേധിക്കാനുമുള്ള പ്രചോദനമായി മീ ടൂ ക്യാമ്പയിന്‍ മാറിയത് ഹാര്‍വി വെയിന്‍സ്റ്റിനെതിരെ വെളിപ്പെടുത്തലുകളുമായി നടി ഏലിയ്സ മിലാനോ രംഗത്തെത്തിയതോടെയാണ് 'മീ ടൂ' ഹാഷ് ടാഗ് തരംഗമായത്.