കഞ്ചാവ് ചെടിയുടെ തണ്ടില്‍നിന്ന് ചെരിപ്പുനിര്‍മാണം

കഞ്ചാവ് ചെടിയുടെ തണ്ടില്‍നിന്ന് ചെരിപ്പുനിര്‍മാണം കരകൗശല ഉത്‌പന്നങ്ങള്‍ നിര്‍മിക്കാന്‍ നട്ടുവളര്‍ത്തുന്നതാണ് നേപ്പാളില്‍ ഈ കഞ്ചാവ് ചെടി നേപ്പാളില്‍ കഞ്ചാവ് ചെടിയുടെ തണ്ടില്‍നിന്ന് നിർമിച്ച ചെരുപ്പുമായാണ് കോഴിക്കോട് സർഗ്ഗാലയ മേളയിൽ കലാകാരന്മാർ എത്തിയത്. കരകൗശല രംഗത്ത് ആരും പരീക്ഷിക്കാത്ത ഉത്‌പന്നവുമായാണ് നേപ്പാളില്‍ നിന്നുള്ള കലാകാരന്മാര്‍ സര്‍ഗാലയ മേളയ്ക്കെത്തിയത്. കഞ്ചാവ് ചെടി എന്ന പേര് കേള്‍ക്കുമ്ബോള്‍ ഞെട്ടേണ്ട. ഇവിടുത്തെ ലഹരി ഉണ്ടാക്കുന്ന കഞ്ചാവ് ചെടിയല്ല നേപ്പാളിലെ കഞ്ചാവ് ചെടി. ഇതിന്റെ തണ്ട് ഷീറ്റാക്കിമാറ്റി അതില്‍ ചെരിപ്പ് ഉണ്ടാക്കിയിരിക്കുന്നു. കരകൗശല ഉത്‌പന്നങ്ങള്‍ നിര്‍മിക്കാന്‍ നട്ടുവളര്‍ത്തുന്നതാണ് നേപ്പാളില്‍ ഈ കഞ്ചാവ് ചെടി. ഇതിന്റെ തണ്ട് ഉപയോഗിച്ചുള്ള ചെരിപ്പ് കാലിന്റെ അടിക്ക് നല്ലതാണെന്നാണ് നേപ്പാളിന്റെ കണ്ടെത്തല്‍. ഇതു സംബന്ധിച്ച അറിയിപ്പും ചെരിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളത്തില്‍ ഇടാന്‍ പറ്റില്ല. 300 രൂപയാണ് വില. നേപ്പാളില്‍ 6000-ത്തോളം കരകൗശല ഉത്‌പന്നങ്ങള്‍ ഉള്ളതായി കാഠ്മണ്ഡുവില്‍ നിന്നെത്തിയ പ്രേം ലാമ പറഞ്ഞു. ഇതില്‍ 700-ഓളം കരകൗശല വസ്തുക്കളുമായാണ് ലാമയുടെയും കൂട്ടരുടെയും വരവ്. ഇതിനാല്‍ 121 മുതല്‍ 124 വരെയുള്ള നാല് സ്റ്റാളുകള്‍ ഇവര്‍ കൈയടക്കിയിട്ടുണ്ട്. നേപ്പാളില്‍ 20 ശതമാനം പേര്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. കല്ല്‌വെച്ച മോതിരത്തിനാണ് ഡിമാന്‍ഡ്‌. രുദ്രാക്ഷം, കീച്ചെയിന്‍, ചരട്, ബാഗ്, പേപ്പര്‍ ബാഗ്, കളിപ്പാട്ടം, ജ്വല്ലറി ഉത്‌പന്നങ്ങള്‍, തുണിയിലെ കരകൗശലങ്ങള്‍, പെയിന്റിങ് എന്നിങ്ങനെ നിരവധി സാധനങ്ങള്‍. 2000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപവരെയുള്ള പെയിന്റിങ് ഉണ്ട്. ദേശീയ അവാര്‍ഡ് ജേതാവായ മംഗള്‍ പുത്ര പത്തുലക്ഷം രൂപയുടെ ചിത്രങ്ങളുമായാണ് വന്നത്.