ഗോള്‍ഡ്ഫിഷിനെ കെട്ടിപ്പിടിച്ചുറങ്ങി നാലുവയസുകാരന്‍!

വെള്ളത്തില്‍ നിന്ന് പുറത്തെടുത്താല്‍ മത്സ്യം ചത്തു പോകുമെന്ന് കുഞ്ഞ് എവെര്‍ലെറ്റിന് അറിയില്ലായിരുന്നു ഓമനിച്ചു വളർത്താൻ ആഗ്രഹിച്ച അക്വേറിയത്തില്‍ നിന്നെടുത്ത ഗോൾഡ് ഫിഷിനെ കെട്ടിപിടിച്ച് ഉറങ്ങി ഒരു നാല് വയസ്സുകാരൻ. ഓമനമൃഗങ്ങളെ കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനുമൊക്കെ കുട്ടികള്‍ക്ക് വലിയ ഇഷ്ടമാണ്. പക്ഷേ കെട്ടിപ്പിടിക്കാന്‍ തോന്നുന്നത് അക്വേറിയത്തിലെ ഗോള്‍ഡ്ഫിഷിനെയാണെങ്കിലോ? ജോര്‍ജിയന്‍ സ്വദേശിയായ നാലുവസുകാരന്‍ എവെര്‍ലെറ്റ്, നീമോ സീരീസ് കണ്ടതില്‍ പിന്നെ ഗോള്‍ഡ്ഫിഷ് വിഭാഗത്തില്‍പെട്ട അലങ്കാരമത്സ്യത്തോട് വലിയ താല്‍പര്യമായിരുന്നു. ഇതോടെ മാതാപിതാക്കള്‍ അവന് ഒരു കുഞ്ഞ് അക്വേറിയം വാങ്ങിക്കൊടുത്തു. ഒപ്പം ഒരു സുന്ദരന്‍ ഗോള്‍ഡ് ഫിഷിനേയും. എവെര്‍ലെറ്റ് സ്വര്‍ണനിറത്തിലുള്ള സുന്ദരന് നീമോ എന്ന് പേരിട്ടു. പിന്നെ അവന്റെ ദിവസം മുഴുവന്‍ ഗോള്‍ഡ് ഫിഷിനൊപ്പമായി. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ അക്വേറിയത്തിന്റെ അടുത്തെത്തും. പിന്നെ ഭക്ഷണം കൊടുക്കലും കളിപ്പിക്കലുമൊക്കെയായി നീമോയ്ക്ക് ഒപ്പം തന്നെയാണ് അവന്റെ ജീവിതം. ഒരു ദിവസം അമ്മ വന്നു നോക്കിയപ്പോള്‍ അക്വേറിയത്തില്‍ നീമോയെ കാണാനില്ല. അമ്മയുടെ അന്വേഷണത്തില്‍ കണ്ടത് നീമോയെ കെട്ടിപ്പിടിച്ചു കിടക്കുന്ന എവെര്‍ലെറ്റിനെയാണ്. നീമോയോടുള്ള അടങ്ങാത്ത സ്‌നേഹം കൊണ്ട് എവെര്‍ലെറ്റ് നീമോയെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് ഉമ്മയൊക്കെ കൊടുത്ത് ഒപ്പം കിടത്തിയിരിക്കുകയായിരുന്നു. വെള്ളത്തില്‍ നിന്ന് പുറത്തെടുത്താല്‍ മത്സ്യം ചത്തു പോകുമെന്ന് കുഞ്ഞ് എവെര്‍ലെറ്റിന് അറിയില്ലായിരുന്നു. എന്നാല്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ വിളിച്ച് ഉണര്‍ത്തി നീമോ ചത്തുപോയ വിവരം അമ്മ ടോറി അറിയിച്ചു. സങ്കടം സഹിക്കാന്‍ കഴിയാതെ കുഞ്ഞ് പൊട്ടിക്കരഞ്ഞു. താന്‍ കാരണമാണല്ലോ നീമോയ്ക്ക് ജീവന്‍ നഷ്ടമായത് എന്നതായിരുന്നു എവെര്‍ലെറ്റിന്റെ ചിന്ത മുഴുവന്‍. പുതിയ ഗോള്‍ഡ്ഫിഷ് കുഞ്ഞുങ്ങളെ വാങ്ങിക്കൊടുത്ത ശേഷം അവയെ എങ്ങനെ പരിചരിക്കണം എന്ന് പഠപ്പിക്കുകയാണ് അമ്മയിപ്പോള്‍. Little boy accidentally kills goldfish after cuddling it in bed