കാള്‍മാക്‌സിന്റെ ശവകുടീരത്തിനു നേരെ ആക്രമണം

കാള്‍മാക്‌സിന്റെ ശവകുടീരത്തിനു നേരെ ആക്രമണം ലണ്ടനിലെ സെമിത്തേരിയിലെ കാള്‍മാക്‌സിന്റെ ശവകുടീരത്തിനു നേരെ ആക്രമണം കാള്‍മാക്‌സിന്റെയും കുടുംബത്തിന്റെയും പേരുകള്‍ കൊത്തിവെച്ച ശവകുടീരത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. മാര്‍ബിളില്‍ കാള്‍മാക്‌സിന്റെ പേര് കൊത്തിയ ഭാഗത്ത് തുടര്‍ച്ചയായി പ്രഹരമേല്‍പിച്ചിട്ടുള്ളതായി കാണാം. ശവകുടീരത്തില്‍ എളുപ്പം കേടുവരുത്താവുന്ന ഭാഗത്താണ് പ്രഹരമേല്‍പിച്ചത്. ബോധപൂര്‍വ്വമാണ് തകര്‍ക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. 'ശവകുടീരത്തിന് നേരെ പെട്ടെന്നുണ്ടായ ആക്രമണമായല്ല സംഭവത്തെ കാണുന്നത്. കാള്‍മാക്‌സിന്റെ പേരിന് പ്രത്യേകമായി പ്രഹരമേല്‍പിച്ചതിനാല്‍ ബോധപൂര്‍വ്വമായ ആക്രമണമാണെന്ന് വ്യക്തമാണ്', സെമിത്തേരി ട്രസ്റ്റ് നടത്തുന്ന ഇയാന്‍ ഡംഗവെല്‍ പറയുന്നു. ജെര്‍മ്മന്‍ നവോത്ഥാന നായകനും കമ്മ്യൂണിസ്റ്റ് ചിന്തകനായ കാള്‍ മാര്‍ക്‌സ് 1849ലാണ് ലണ്ടനിലേക്ക് കുടിയേറുന്നത്. ശിഷ്ടകാലം ലണ്ടനിലായിരുന്നു താമസം. 1883 മാര്‍ച്ച് 14നായിരുന്നു അന്ത്യം. ശവകുടീരത്തിനു നേരെ മുമ്പും ആക്രമണമുണ്ടായിട്ടുണ്ട്. 1970ല്‍ പൈപ്പ് ബോംബ് ആക്രമണമുണ്ടായിരുന്നു. ബ്രിട്ടനിലെ സംരക്ഷിത കേന്ദ്രങ്ങളില്‍ ഒന്നാണ് ഈ ശവകുടീരം. പ്രതിയെ ഇതുവരെയും പിടികൂടിയിട്ടില്ല.