ഇന്ത്യൻ ഡ്രൈവിങ് ലൈസൻസിന് യുഎഇയിൽ അംഗീകാരം

ഇന്ത്യൻ ഡ്രൈവിങ് ലൈസൻസിന് യുഎഇയിൽ അംഗീകാരം ഇന്ത്യയിൽ ഇല്ലാത്ത ഒരു ടെസ്റ്റിന് മാത്രം യുഎഇയിലെത്തി ഹാജരായാൽ മതി ഇന്ത്യൻ ലൈസന്‍സ് യുഎഇ അംഗീകരിക്കാൻ ധാരണയായതായി യുഎഇ.ഇന്ത്യയിൽ ഇല്ലാത്ത ഒരു ടെസ്റ്റ് യുഎഇയിൽ പാസായാലാകും അംഗീകാരം കിട്ടുക. രാജ്യാന്തര നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനം മൂലം ഇന്ത്യൻ ലൈസൻസ് യുഎഇയിൽ അംഗീകരിക്കാൻ ധാരണയായിട്ടുണ്ടെന്ന യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. ഇന്ത്യയിൽ ഇല്ലാത്ത ഒരു ടെസ്റ്റിന് മാത്രം യുഎഇയിലെത്തി ഹാജരായാൽ മതിയെന്നാണ് പുതിയ തീരുമാനം. അബുദാബിയിലെ എണ്ണ, ഊർജ ഉൽപാദന മേഖലകളിൽ ഇന്ത്യൻ കമ്പനികൾ കൂടുതൽ നിക്ഷേപം നടത്താൻ ധാരണയായിട്ടുണ്ടെന്ന് ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി സൂചിപ്പിച്ചു. റിക്രൂട്മെൻറ് നടപടികൾ സുതാര്യമാക്കാൻ യുഎഇയുമായി ചേർന്ന് ഇന്ത്യ സ്കിൽ മാപ്പിങ് പദ്ധതി നടപ്പാക്കാൻ ആലോചിക്കുന്നതായി ഇന്ത്യൻ സ്ഥാനപതി വെളിപ്പെടുത്തി. ഇതനുസരിച്ച് വിദഗ്ധരായ തൊഴിലാളികളെ വാർത്തെടുത്ത് പരിശീലനം നൽകി യുഎഇയിലെത്തിക്കും. അബുദാബിയിൽ നടന്ന രണ്ടാമത് ഇന്ത്യാ-യുഎഇ സ്ട്രാറ്റജിക് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു മന്ത്രി.