കൗതുകങ്ങൾ നിറഞ്ഞ ഇന്ത്യയിലെ ദ്വീപ്

പോ​ർ​ച്ചു​ഗീ​സ് ​സം​സ്കാ​ര​വും​ ​ഇ​ന്ത്യ​ൻ​ ​സം​സ്കാ​ര​വും​ ​ഒ​‌​ത്തു​ചേ​ർ​ന്ന് ​വേ​റി​ട്ട​ ​അ​നു​ഭ​വം​ ​സ​ഞ്ചാ​രി​ക​ൾ​ക്ക് ​ഒ​രു​ക്കു​ന്ന​ ​ദ്വീ​പാ​ണി​ത് കൗ​തു​ക​ങ്ങ​ൾ​ ​ധാ​രാ​ള​മൊ​ളി​പ്പി​ച്ച​ ​ദ്വീ​പു​ക​ൾ​ ​അ​ങ്ങ് ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​മാ​ത്ര​മ​ല്ല,​​​ ​ന​മ്മു​ടെ​ ​ഇ​ന്ത്യ​യി​ലു​മു​ണ്ട്.​ ​ഗു​ജ​റാ​ത്തി​ലെ​ ​ദി​യു​ ​ദ്വീ​പ് ​അ​ത്ത​ര​ത്തി​ലൊ​ന്നാ​ണ്.​ ​ പോ​ർ​ച്ചു​ഗീ​സ് ​സം​സ്കാ​ര​വും​ ​ഇ​ന്ത്യ​ൻ​ ​സം​സ്കാ​ര​വും​ ​ഒ​‌​ത്തു​ചേ​ർ​ന്ന് ​വേ​റി​ട്ട​ ​അ​നു​ഭ​വം​ ​സ​ഞ്ചാ​രി​ക​ൾ​ക്ക് ​ഒ​രു​ക്കു​ന്ന​ ​ദ്വീ​പാ​ണി​ത്.​ ​ഗു​ജ​റാ​ത്തി​ലെ​ ​സൗ​രാ​ഷ്ട്ര​ ​ജി​ല്ല​യു​ടെ​ ​തെ​ക്കേ​മു​ന​മ്പി​ലാ​ണ് ​ദി​യു​ ​ദ്വീ​പ് ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ത്.​ ​ഇ​തൊ​രു​ ​കേ​ന്ദ്ര​ഭ​ര​ണ​ ​പ്ര​ദേ​ശ​മാ​ണ്. ക​ട​ലി​നു​ ​ന​ടു​വി​ൽ​ ​ക​പ്പ​ലി​ന്റെ​ ​ആ​കൃ​തി​യി​ലു​ള്ള​ ​കോ​ട്ട​യാ​ണ് ​പാ​നി​കൊ​ത്ത.​ ​ദി​യു​വി​ലെ​ത്തു​ന്ന​ ​സ​ഞ്ചാ​രി​ക​ളു​ടെ​ ​പ്ര​ധാ​ന​ ​ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് ​പാ​നി​കൊ​ത്ത.​ ​ഫോ​ർ​ട്ടിം​ ​ദോ​ ​മാ​ർ​ ​എ​ന്നും​ ​ഈ​ ​കോ​ട്ട​ ​അ​റി​യ​പ്പെ​ടു​ന്നു​ണ്ട്.​ ​കോ​ട്ട​മാ​ത്ര​മ​ല്ല,​​​ ​മ​നോ​ഹ​ര​മാ​യ​ ​ബീ​ച്ചു​ക​ളും​ ​ദി​യു​വി​ലു​ണ്ട്.​ ​ഇ​വി​ടെ​നി​ന്ന് 18​ ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​യാ​ണ് ​മ​നോ​ഹ​ര​മാ​യ​ ​ന​ഗോ​വ​ ​തീ​രം.​ ​അ​ർ​ദ്ധ​വൃ​ത്താ​കൃ​തി​യി​ലാ​ണ് ​ഈ​ ​തീ​രം.​ ​ദി​യു​വി​ലെ​ ​ത​ന്നെ​ ​ഏ​റ്റ​വും​ ​വ​ലു​തും​ ​ശാ​ന്ത​മ​നോ​ഹ​ര​വു​മാ​യ​ ​മ​റ്റൊ​രു​ ​ബീ​ച്ചാ​ണ് ​ഗോ​ഗ്ല.​ ​വാ​ട്ട​ർ​ ​സ്പോ​ർ​ട്സു​ക​ൾ​ ​ന​ട​ക്കു​ന്ന​ത് ​ഇ​വി​ടെ​യാ​ണ്. ഗു​ഹ​യ്ക്കു​ള്ളി​ലാ​യി​ ​സ്ഥി​തി​ചെ​യ്യു​ന്ന​ ​ഗം​ഗേ​ശ്വ​ർ​ ​ക്ഷേ​ത്രം​ ​ഇ​വി​ടെ​യെ​ത്തു​ന്ന​ ​സ​ഞ്ചാ​രി​ക​ളു​ടെ​ ​പ്ര​ധാ​ന​ ​ല​ക്ഷ്യ​സ്ഥാ​ന​മാ​ണ്.​ ​ദി​യു​വി​ൽ​നി​ന്ന് ​മൂ​ന്ന് ​കി.​മി​ ​അ​ക​ലെ​ ​ഫാ​ദും​ ​ഗ്രാ​മ​ത്തി​ലാ​ണ് ​ഈ​ ​ക്ഷേ​ത്രം.