ലോതെ ഷെറിങ്- ഒരേ സമയം പ്രധാന മന്ത്രിയും ഡോക്ടറും

ഭൂട്ടാന്‍ പ്രധാനമന്ത്രി ലോതെ ഷെറിങ് ഒരേ സമയം ഭരണാധികാരിയും ഒപ്പം  ഒരു ആതുരസേവകന്‍ കൂടിയാണ്. രോഗികളെ ശ്രിശ്രൂക്ഷിക്കുന്നതും ശാസ്ത്രക്രിയ നടത്തുന്നതും തനിക്ക് മാനസിക സമ്മര്‍ദത്തില്‍ നിന്നുമുള്ള മോചനമാണെന്നാണ് അദ്ദേഹം പറയുന്നത്.   ഏറെ തിരക്കുള്ള പ്രധാനമന്ത്രി പദത്തിലിരിക്കുമ്പോഴും ആഴ്ചയിലൊരു ദിവസം ഷെറിങ് ആശുപത്രിയിലെത്തും.ആഴ്ചയില്‍ ഒരു ദിവസം ആശുപത്രിയില്‍ പോകുന്നത് ഷെറിങ് ഒരു മാനസിക സന്തോഷം നല്‍കുന്ന കാര്യമാണ്.  യൂറോളജി വിദഗ്ധനാണ് ലോട്ടായ് ഷെറിങ് രാജ്യത്തെ മികച്ച ഡോക്ടര്‍മാരില്‍ ഒരാളാണ്.  2018 നവംബറിലാണ് ഷെറിങ് ഭൂട്ടാൻ പ്രധാനമന്തിയായി അധികാരമേറ്റത്. പ്രധാനമന്ത്രിയായതിനെ തുടര്‍ന്ന് മുഴുവന്‍ സമയ ഡോക്ടര്‍ വേഷം അഴിച്ചു വെച്ചെങ്കിലും ജിഗ്മെ ഡോര്‍ജി വാങ്ചക് നാഷണല്‍ റഫറല്‍ ഹോസ്പിറ്റലില്‍ എല്ലാ ശനിയാഴ്ചയും കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റായി ഷെറിങ് എത്താറുണ്ട്. പ്രധാനമന്ത്രി ആശുപത്രിയിലെത്തുമ്പോള്‍ അവിടെ അമ്പരന്ന് നോക്കുന്ന രോഗികളോ സഹപ്രവര്‍ത്തകരോ ഉണ്ടാവാറില്ല.  അവര്‍ക്കിപ്പോഴും ഷെറിങ് പണ്ടത്തെ സ്‌നേഹസമ്പന്നനായ ഡോക്ടറാണ്. എല്ലാവരും തികച്ചും സാധാരണമായി അവരവരുടെ ജോലികളില്‍ മുഴുകും. ഭൂട്ടാനിലെ ആരോഗ്യമേഖല നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ ഷെറിങ്ങിന്റെ മുഖ്യ അജന്‍ഡയാണ്. ജനങ്ങള്‍ക്ക് ചികിത്സയ്ക്കായി പണം നല്‍കേണ്ടതില്ലെങ്കിലും ആരോഗ്യരംഗത്തെ കുറിച്ച് ജനങ്ങള്‍ക്കുള്ള അജ്ഞത ആരോഗ്യമേഖലയുടെ വികസനത്തിന് തടസം സൃഷ്ടിക്കുന്നുവെന്ന് ഷെറിങ് പറയുന്നു. ഡോക്ടര്‍ കൂടിയായ ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടായ് ഷെറിങിന് രോഗികളെ പരിശോധിക്കുന്നതും ചികിത്സിക്കുന്നതും ശസ്ത്രക്രിയ ചെയ്യുന്നതും ഏറെ പ്രിയമുള്ള കാര്യങ്ങളാണ്. സാമ്പത്തിക വികസനത്തേക്കാള്‍ മാനസിക വികസനത്തിന് ഊന്നല്‍ നല്‍കുന്ന ബുദ്ധമതതത്വങ്ങളിലധിഷ്ഠിതമായ രാജ്യമാണ് ഭൂട്ടാന്‍. പ്രകൃതി സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന രാജ്യത്തിന്റെ 60 ശതമാനത്തോളം വനങ്ങളാണ്. ഭൂട്ടാന്റെ സാമ്പത്തിക വരുമാനത്തിന്റെ മുഖ്യ ഉറവിടം ഇക്കോ ടൂറിസമാണ്. തലസ്ഥാനമായ തിംഫുവില്‍ ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടില്ലാത്ത ഭൂട്ടാനില്‍ പുകയിലയ്ക്ക് നിരോധനം നിലവിലുണ്ട്. 1999 ലാണ് ടെലിവിഷന് രാജ്യത്ത് അനുമതി നല്‍കിയത്. എന്നാല്‍ അഴിമതി, തൊഴിലില്ലായ്മ, അവികസിത ഗ്രാമീണമേഖല, ക്രിമിനല്‍ സംഘങ്ങള്‍ എന്നിവയൊക്കെ രാജ്യം അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നങ്ങളാണ്. മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ചിലര്‍ ഗോള്‍ഫ് കളിക്കും, മറ്റ് വിനോദങ്ങളില്‍ ഏര്‍പ്പെടും, അത് പോലെ ഒരു ശസ്ത്രക്രിയ നടത്തിയാല്‍ കിട്ടുന്ന സന്തോഷം വളരെ വലുതാണ് ഷെറിങ് പറയുന്നു. അന്‍പതുകാരനായ ഷെറിങ്ങിന്റെ ഭാര്യയും ഡോക്ടറാണ്. ഇവര്‍ക്ക് ഒരു മകളുണ്ട്. കൂടാതെ ഒരു പെണ്‍കുട്ടിയേയും ആണ്‍കുട്ടിയേയും ദത്തെടുത്ത് വളര്‍ത്തുന്നുമുണ്ട് മനുഷ്യസ്‌നേഹിയായ ഈ പ്രധാനമന്ത്രി.2013ൽ രാഷ്ട്രീയത്തിലിറങ്ങുന്നതിനു മുമ്പ് ബംഗ്ലാദേശ്, ജപ്പാൻ, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ ഡോക്ടറായി പ്രവർത്തിച്ചിട്ടുണ്ട് .പ്രധാനമന്ത്രിയെന്ന നിലയിലുള്ള ജോലിഭാരത്തിൽനിന്നു വിടുതൽ നേടിയാണ് ശനിയാഴ്ചകളിൽ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജിഗ്മെ ഡോർജി വാംഗ്ചുക്ക് നാഷണൽ റെഫറൽ ആശുപത്രിയിൽ ശനിയാഴ്ച നടത്തുന്ന ഓപ്പറേഷനുകളെല്ലാം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ്. സാമ്പത്തിക വികസനത്തെക്കാൾ ജനങ്ങളുടെ സന്തോഷത്തിനു പ്രാധാന്യം നല്കുന്ന രാജ്യമാണ് ഭൂട്ടാൻ. രാജ്യത്തിന്റെ അറുപതു ശതമാനവും വനമായി നിലനിർത്തിയിരിക്കുന്നുവെന്നതും ഭൂട്ടാന്റെ പ്രത്യേകതയാണ്.