സ്വന്തം പേരക്കുട്ടിക്ക് ജന്മം നല്‍കി മുത്തശ്ശി

31 വയസുള്ള മകള്‍ ട്രെസി സ്മിത്തിന്റെയും 40 വയസുള്ള ഭര്‍ത്താവ് ആദമിന്റെയും ആഗ്രഹം 55കാരിയായ എമ്മ മെല്‍സ് നടത്തി കൊടുത്തു വെയില്‍സില്‍ ഗര്‍ഭപാത്രം ഇല്ലാതെ ജനിച്ച മകള്‍ക്ക് വേണ്ടി അമ്മ ഗര്‍ഭം ധരിച്ചു കുഞ്ഞിന് ജന്മം നല്‍കി. മകള്‍ക്കുവേണ്ടി വാടകഗര്‍ഭധാരണം ധരിച്ചത്. 31 വയസുള്ള മകള്‍ ട്രെസി സ്മിത്തിന്റെയും 40 വയസുള്ള ഭര്‍ത്താവ് ആദമിന്റെയും ആഗ്രഹം 55കാരിയായ എമ്മ മെല്‍സ് നടത്തി കൊടുക്കുകയായിരുന്നു. 55 വയസുള്ള എമ്മയ്ക്ക് വാടക ഗര്‍ഭധാരണത്തിനുള്ള ആരോഗ്യം ഉണ്ട് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഐ വി എഫ് ചികിത്സ നടത്തുകയായിരുന്നു. മാര്‍ച്ച് മാസം മൂന്നാം ആഴ്ചയോടുകൂടിയാണ് സിസേറിയനിലൂടെ എമ്മ ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. 15 വയസിനു ശേഷവും മകള്‍ക്ക് ആര്‍ത്തവം ആരംഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇവര്‍ മകളെ ഡോക്ടറുടെ കാണിച്ചത്. ഡോക്ടര്‍ നടത്തിയ സ്‌കാനിങ്ങില്‍ ട്രെസിക്ക് ഗര്‍ഭപാത്രം ഇല്ല എന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഫലോപിയന്‍ ട്യൂബും ഓവറിയും ഉണ്ടായിരുന്നു. 16-ാം വയസില്‍ ട്രെസിക്ക് രോഗം സ്ഥിരീകരിച്ചു. സ്ത്രീകളുടെ പ്രത്യുല്‍പ്പാദന വ്യവസ്ഥയെ ബാധിക്കുന്ന രോഗം ആണ് ഇത്. ഈ രോഗാവസ്ഥയുള്ള സ്ത്രീകളുടെ യോനിയും ഗര്‍ഭപാത്രവും വളര്‍ച്ചയെത്താത്ത അവസ്ഥയിലായിരിക്കും. എന്നിരുന്നാലും ഇവരുടെ ജനനേന്ദ്രിയം സ്വാഭാവികമായ രീതിയിലായിരിക്കും. ഇവര്‍ക്ക് ഒരിക്കലും ഗര്‍ഭധരണം സാധ്യമല്ല. ഈ വിവരം തന്റെ ഹൃദയം തകര്‍ക്കുന്നതായിരുന്നു എന്ന് ട്രെസി പറയുന്നു. 15 വയസില്‍ ട്രെസിക്ക് അമ്മയാകാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതിനു പിന്നാലെ ട്രെസിയുടെ അമ്മ അവള്‍ക്ക് ഒരു വാഗ്ദാനം നല്‍കി. അമ്മയാകേണ്ട സമയം വരുമ്പോള്‍ താന്‍ സഹായിക്കാം എന്നായിരുന്നു ആ വാഗ്ദാനം. ഇതിനു ശേഷം 2016 ലാണ് ട്രെസിയും ആദവും വിവാഹിതരായത്. ഇതിനിടയില്‍ അമ്മ 15-ാം വയസില്‍ തനിക്കു നല്‍കിയ വാഗ്ദാനത്തെക്കുറിച്ച് ട്രെസി ഓര്‍ത്തത്. ട്രെസി അമ്മയോട് ചോദിക്കേണ്ട താമസം അവര്‍ അമ്മ നല്‍കിയ വാഗ്ദാനം ഓര്‍ത്തെടുക്കുകയും മകളുടെ കുട്ടിയെ ഗര്‍ഭം ധരിക്കാന്‍ അമ്മ തയാറാകുകയുമായിരുന്നു. സ്വന്തം അമ്മ തന്നെ തന്റെ കുഞ്ഞിന് ജന്മം നല്‍കിയത് അവിസ്മരണിയമായിരുന്നു എന്ന് ഇവര്‍ പറയുന്നു. മകള്‍ക്കു വേണ്ടി ഇങ്ങനെ ചെയ്യാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് എമ്മയും പറയുന്നു.