ആരായിരുന്നു ജോർജ് ബുഷ് സീനിയർ

യു.എസിന്റെ 41 ാമത്തെ പ്രസിഡന്റാണ് ജോര്‍ജ് ഹെര്‍ബെര്‍ട്ട് വോക്കര്‍ ബുഷ് എന്ന ജോര്‍ജ് ബുഷ് സീനിയര്‍. അമേരിക്കൻ മുൻ പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയർ അന്തരിച്ചു . പാര്‍ക്കിന്‍സണ്‍ രോഗബാധിതനായ ബുഷ് വര്‍ഷങ്ങളായി ചികിത്സയിൽ കഴിയുകയായിരുന്നു . 94 വയസ്സായിരുന്നു അദ്ദേഹത്തിന് .അദ്ദേഹത്തിന്റെ വക്താവ് ജിം മഗ്രാത് ട്വിറ്ററിലൂടെയാണ് മരണ വിവരം അറിയിച്ചത് .പ്രാദേശിക സമയം വെളളിയാഴ്ച രാത്രി 10 .10 ന് ഹൂസ്റ്റണിലായിരുന്നു അന്ത്യം .രോഗബാധയെ തുടർന്ന് വീൽ ചെയറിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ സമീപകാലത്ത് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് പല തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു .ഇദ്ദേഹത്തിന്റെ ഭാര്യ 73 ദിവസങ്ങൾക്കു മുൻപാണു മരിച്ചത്. സീനിയർ ബുഷിന് അഞ്ചു മക്കളും 17 കൊച്ചുമക്കളുമാണ് .യു.എസിന്റെ 41 ാമത്തെ പ്രസിഡന്റാണ് ജോര്‍ജ് ഹെര്‍ബെര്‍ട്ട് വോക്കര്‍ ബുഷ് എന്ന ജോര്‍ജ് ബുഷ് സീനിയര്‍. റിപ്പബ്ലിക്കൻ പാർട്ടി-യിൽ അംഗം ആയിരുന്ന അദ്ദേഹം 1989 മുതൽ 1993 വരെ അമേരിക്ക-യുടെ രാഷ്രപതി ആയിരുന്നു. 1981 മുതൽ 1989 വരെ രണ്ട് തവണ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു . ഇറാഖിന്റെ കുവൈത്ത് അധിനിവേശവും സോവിയറ്റ് യൂണിയന്റെ പതനവും ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയും അദ്ദേഹത്തിന്റെ ഭരണകാലത്താണ്.അമേരിക്കയുടെ രാഷ്ര്ടപതി ആയ അവസാനത്തെ ആൾ ആണ് ഇദ്ദേഹം.അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ 11–ാമത് ഡയറക്ടറായും 43–ാമത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ഗൾഫ് യുദ്ധം, ബെർലിൻ മതിൽ തകർച്ച, സോവിയറ്റ് യൂണിയൻ പതനം തുടങ്ങിയ സുപ്രധാന സംഭവങ്ങൾ ബുഷിന്റെ ഭരണകാലത്താണുണ്ടായത്. 1991 ലെ ഗള്‍ഫ് യുദ്ധത്തിലെ അമേരിക്കയുടെ വിജയത്തോടെ ജോര്‍ജ് ബുഷ് സീനിയറിന്റെ ജനകീയത അമേരിക്കയില്‍ വർദ്ധിച്ചിരുന്നു .എന്നാല്‍ പിന്നീട് സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഇത് തകര്‍ന്നു. ബുഷ് രണ്ടാം തവണ മത്സരിച്ചെങ്കിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ബില്‍ ക്ലിന്റനോട് പരാജയപ്പെടുകയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ സേവനം അനുഷ്ടിച്ചിട്ടുള്ള ബുഷ് ജോർജ് ബുഷ് സീനിയർ. പൈലറ്റായാണ് പ്രവർത്തിച്ചിരുന്നത്.പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രവർത്തനം. കോണ്‍ഗ്രസംഗം, നയതന്ത്രജ്ഞന്‍ സി.ഐ.എ ഡയറക്ടര്‍ ,റൊണാൾഡ്‌ റീഗന്റെ വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.ഗൾഫ് യുദ്ധകാലത്ത് അമേരിക്കൻ ഇടപെടൽ നടത്തിയ പ്രസിഡന്റും ഇദ്ദേഹമായിരുന്നു .എണ്ണക്കച്ചവടത്തിലൂടെ സമ്പന്നനായിത്തീർന്ന ഇദ്ദേഹം സ്വന്തമായി എണ്ണക്കമ്പനി തുടങ്ങിയതിനു പിന്നാലെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1964ലായിരുന്നു ആദ്യത്തെ അങ്കം. സെനറ്റിലേക്കുള്ല ഈ മത്സരത്തിൽ ഇദ്ദേഹം പരാജയപ്പെടുകയാണുണ്ടായത്. പിന്നാട് 66ൽ പ്രതിനിധി സഭയിലേക്കുള്ള മത്സരത്തിൽ വിജയിച്ചു കയറി. അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡന്റായ ജോണ്‍ ആഡംസിനും മകനും ശേഷം അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം വഹിച്ച ചരിത്രത്തിലെ ഒരേ ഒരു അച്ഛനും മകനുമാണ് ജോര്‍ ബുഷ് സീനിയര്‍ ജൂനിയര്‍മാര്‍. 1924 ജൂൺ 12 ന് മസ്സാച്ചുസെറ്റ്സിലെ മിൽട്ടണിലായിരുന്നു ജനനം . പ്രാഥമിക വിദ്യാഭ്യാസം ചെയ്തത് ഗ്രീൻവിച്ച് കൺട്രി ഡേ സ്‌കൂളിലായിരുന്നു .1938 ൻറെ പ്രാരംഭകാലത്ത് മസ്സാച്ചുസെറ്റ്സിലെ ഫിലിപ്സ് അക്കാഡമിയിൽ ചേരുകയും അവിടെ നിരവധി ലീഡർഷിപ് പദവികൾ അലങ്കരിക്കുകയും ചെയ്തിരുന്നു .1945 ൽ അദ്ദേഹം നേവിയിലായിരുന്ന കാലത്താണ് ഭാര്യ ബാർബറ പിയേഴ്സിനെ വിവാഹം കഴിക്കുന്നത് . ബുഷിനും ബാര്‍ബറയ്ക്കും ആറുമക്കളാണ്. ഒരു മകള്‍ റോബിന്‍ മൂന്നാംവയസ്സില്‍ രക്താര്‍ബുദം ബാധിച്ച് മരിച്ചു.അദ്ദേഹത്തിന്റെ മക്കൾ ആയ ജോർജ് ഡബ്ല്യു. ബുഷ്‌ അമേരിക്കയുടെ 44 ാമത് രാഷ്ട്രപതിയായും, ജെബ് ബുഷ്‌ ഫ്ലോറിഡ-യുടെ ഗവർണർ ആയും തിരഞ്ഞെടുക്കപ്പെട്ടു. നീല്‍, മാര്‍വിന്‍, ഡൊറോത്തി എന്നിവരാണ് മറ്റ് മക്കള്‍. ജോര്‍ജ് എച് ഡബ്ലിയു ബുഷ് അമേരിക്കൻ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റികളിൽ നിന്നും നിരവധി ഹോണററി ഡിഗ്രികൾ കരസ്ഥമാക്കിയിട്ടുണ്ട്. Howard University, Sacred Heart University, Connecticut, Miami University, Central Connecticut State University, Harvard University, National Intelligence University,വാഷിംഗ്‌ടൺ കോളേജ് എന്നിവ അവയിൽ ചിലതാണ് അതുപോലെ തന്നെ നിരവധി അവാർഡുകൾക്കും അര്ഹനായിട്ടുണ്ട് ജോര്‍ജ് ബുഷ് സീനിയർ .1990 ൽ ടൈം മാഗസിന്റെ മാൻ ഓഫ് ദി ഇയർ അവാർഡ് ,1991 ൽ യു എസ് നേവി മെമ്മോറിയൽ ഫൗണ്ടേഷൻറെ ബുഷ് ഇത് ലോൺ സെയിലർ ,1993 ൽ ക്വീൻ എലിസബെത്ത് രണ്ടിൽ നിന്നും കനൈറ്റ് ഗ്രാൻഡ് ക്രോസ്സ് ഓഫ് ഡി ഓർഡർ ഓഫ് ദി ബാത് ,2009 ൽ പി ജി എ ടൂർ ലൈഫ് ടൈം അച്ചീവ്‌മെന്റ് എന്നീ അവാർഡുകൾ നേടിയിട്ടുണ്ട് .അടുത്തിടെ നടന്ന മീ ടൂ ആരോപണങ്ങളിൽ ബുഷിനെതിരെയും ആരോപണം ഉയർന്നിരുന്നു .നാല് വർഷങ്ങൾക്ക് മുൻപൊരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ബുഷ് സീനിയർ മോശമായി പെരുമാറിയെന്ന് യുവ നടി ഹീതർ ലിൻഡ് ആരോപിച്ചു .ഈ പ്രവർത്തനത്തിൽ അദ്ദേഹം നടിയോട് മാപ്പും പറഞ്ഞിരുന്നു .ജോര്‍ജ് ബുഷ് സീനിയറിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ നീണ്ട 94 വർഷത്തെ വിപ്ലവകരമായ ജീവിതത്തിനാണ് അവസാനം കുറിച്ചിരിക്കുന്നത്