ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കല്‍...!!!!

മണിക്കൂറില്‍ 258 കിലോമീറ്റര്‍ വേഗതയില്‍ മുന്നേറുന്ന ഇര്‍മ കീസ് ദ്വീപസമൂഹത്തില്‍ നിന്നാണ് ഫ്‌ലോറിഡയിലേയ്ക്ക് പ്രവേശിക്കുക. കരീബിയന്‍ ദ്വീപിന് പുറമേ ക്യൂബയിലും നാശനഷ്ടങ്ങള്‍ക്കിടയാക്കിയ കാറ്റിന്റെ ശക്തി കുറഞ്ഞിരുന്നുവെങ്കിലും അമേരിക്കന്‍ തീരത്ത് എത്തുന്നതോടെ ഇര്‍മ ശക്തിയോടെ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദരുടെ പ്രവചനം.