മിഠായി ട്രക്കുമായി എമിറേറ്റ്സ് 

ദീപാവലി ആഘോഷങ്ങൾക്ക് മധുരംപകർന്ന് എമിറേറ്റ്‌സിന്റെ മിഠായി ട്രക്ക്.ദീപാവലി ആഘോഷണങ്ങളുടെ ഭാഗമായി വിമാന കമ്പനിയായ  എമിറേറ്റ്സ് മിഠായി ട്രക്ക് ഒരുക്കി.ദുബായ് ബോളിവുഡ് പാർക്‌സിലും, സിറ്റി വാക്കിലുമാണ് ദീപാവലി ആഘോഷങ്ങളുടെ തിളക്കം കൂട്ടാൻ എമിറേറ്റ്‌സ് മിഠായി ട്രക്ക് എത്തിയത്. ട്രക്കിനരകിലെത്തിയ കുട്ടികൾക്കും കുടുംബങ്ങൾക്കും ജീവനക്കാർ മധുരം നൽകി, ദീപാവലി ആശംസകൾ നേർന്നു.മധുരപലഹാരങ്ങൾ നിറച്ച ട്രക്കിലെത്തിയ എമിറേറ്റ്‌സ് ജീവനക്കാർ പരമ്പരാഗത വേഷമണിഞ്ഞ ഇന്ത്യൻ നർത്തകർക്കൊപ്പം നൃത്തംചവിട്ടുകയും ചെയ്തു.ദീപാവലി പ്രമാണിച്ച് ഇന്ത്യയിലേക്കുള്ള സർവീസുകളിൽ പ്രത്യേക ദീപാവലി വിഭവങ്ങൾ വിളമ്പുമെന്ന് എമിറേറ്റ്‌സ് നേരത്തേ അറിയിച്ചിരുന്നു.33 വർഷങ്ങളായി എമിറേറ്റ്‌സ് എയർലൈൻസ് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നു. കൊച്ചിയും തിരുവനന്തപുരവും അടക്കമുള്ള ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് ആഴ്ചയിൽ 170 സർവീസുകളാണ് എമിറേറ്റ്‌സ് നടത്തുന്നത്.ദീപാവലി ആഘോഷണങ്ങളുടെ മധുരം കൂട്ടാൻ എമിരേറ്റ്സ് ജീവനക്കാർക്ക് സാധിച്ചു.