സുസ്ഥിര ടൂറിസം പദ്ധതിയുമായി യുഎഇ

പാരിസ്ഥിതികവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിച്ചുള്ള സുസ്ഥിര ടൂറിസം പദ്ധതി യുഎഇ പ്രഖ്യാപിച്ചു യു.എ.ഇ.യുടെ ഇക്കോടൂറിസം ആകർഷണങ്ങളുടെ പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ ഘടകങ്ങൾ കണക്കിലെടുത്ത് മൂന്നുഘട്ടങ്ങളായി പദ്ധതി നടപ്പാക്കും.രാജ്യത്തെ 43 സംരക്ഷിത മേഖലകളെക്കുറിച്ചുമുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള ദൃശ്യങ്ങളും ചിത്രങ്ങളുമുൾപ്പെടുത്തിയുള്ള പ്രചാരണത്തിലൂടെയാണ് ആദ്യഘട്ടത്തിന് തുടക്കമിടുന്നത്.പദ്ധതിക്കായി പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തം ഉറപ്പാക്കും. പരിസ്ഥിതിസൗഹൃദപരമായ വിമാനയാത്ര, ഹോട്ടലുകൾ, കടൽത്തീരങ്ങൾ എന്നിവയും പദ്ധതിക്ക് കീഴിൽ ഒരുങ്ങും. ഇതിനായി ഒരു പ്രത്യേക വെബ്‌സൈറ്റും സ്മാർട്ട്‌ ആപ്പും മന്ത്രാലയം പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു. പ്രകൃതി സംരക്ഷണം, വിഭവങ്ങളുടെ ചൂഷണം തടയൽ, സുസ്ഥിര വികസനം മുതലായ ആനുകൂല്യങ്ങളാണ് പദ്ധതി യു.എ.ഇ. സമൂഹത്തിന് നൽകുക.