കടലിനടിയിലെ അത്ഭുതകൊട്ടാരം....

2.49 ബില്യണ്‍ ദിര്‍ഹമാണ് നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. കടലിന് അടിയില്‍ അത്യാഢംബരക്കൊട്ടാരം തീര്‍ത്താണ് ദുബായ് ലോകത്തിന് മുന്നില്‍ വിസ്മയം ഒരുക്കാന്‍ പോകുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ കടലിന് അടിയിലുള്ള ആഢംബര റിസോര്‍ട്ടായിരിക്കും ദുബായിലേത്. കടലില്‍ തീര്‍ത്ത വേള്‍ഡ് ഐലന്‍ഡ്സ് എന്ന കൃത്രിമ ദ്വീപിലാണ് ഈ അത്ഭുതം ഒരുങ്ങുന്നത്. മൂവായിരത്തോളം അതിഥികളെ ഉള്‍ക്കൊള്ളാനാവുന്ന തരത്തിലാണ് ഈ ആഢംബരക്കൊട്ടാരം നിര്‍മ്മിക്കുക.