അടക്കം ചെയ്ത കളിമൺ യോദ്ധാക്കൾ!

അടക്കം ചെയ്ത കളിമൺ യോദ്ധാക്കൾ! ചിൻ ഷി ഹ്വാങ്ങ് ഡിയുടെ പ്രതിരോധ സൈന്യം ആണിവയെന്നാണ് വിശ്വാസം ചൈനയില്‍ കുഴിക്കുള്ളില്‍ നിന്നും ലഭിച്ചത് എകദേശം 8000 കളിമണ്‍ യോദ്ധാക്കളെ.ചിൻ ഷി ഹ്വാങ്ങ് ഡി എന്ന ഭരണാധികാരിയുടെ പ്രതിരോധ സൈന്യം എന്നാണ്‌ ഇവ അറിയപ്പെടുന്നത്. 1974-ൽ ആണിത് മറ നീക്കി പുറത്ത് വരുന്നത്. ചിൻ ഷി ഹ്വാങ്ങ് ഡിയുടെ ശവകുടീരത്തിന് അധികം അകലെയല്ലാതെയാണ് ഇവ ലഭിച്ച സ്ഥലം. ഇതിനു പുറമേ കുറെ സുഗന്ധദ്രവ്യങ്ങളും ആയുദ്ധങ്ങളും അടങ്ങിയിരുന്നു.ഒന്നാം കുഴിക്ക് 230 മി നീളവും 62 മി വീതിയും ഉണ്ടായിരുന്നു.ഇതില്‍ 6000 യോദ്ധക്കളായിരുന്നു ഉണ്ടായിരുന്നത്.രണ്ടാമത്തേതില്‍ കാലാള്‍പടകളും രഥങളും.മൂന്നാമത്തേതില്‍ ഉന്നത പട്ടാളക്കൊരും രഥങ്ങളും.നാലാമതൊരു കുഴി തുറന്നെങ്കിലും അതിനുള്ളില്‍ ഒന്നുമുണ്ടായിരുന്നില്ല.മരണാനന്തരജീവിതത്തിൽ വിശ്വസിക്കുന്നവരായിരുന്നു പുരാതന ചൈനാക്കാർ. മരണാനതര ജീവിതത്തിൽ ചക്രവർത്തിക്ക് സംരക്ഷണം നൽകുന്നതിനായാണ് ചക്രവർത്തിയുടെ ശരീരത്തോടൊപ്പം ഒരു മഹാ സൈന്യത്തെ പ്രധിനിധീകരിക്കുന്ന ശിലപസമൂഹത്തെയും ഇവർ അടക്കം ചെയ്തത്. ക്രി.മു 210-209 വർഷങ്ങളിലായിരുന്നു ഇത്.ശിലപ്ങ്ങളുടെ പദവിക്കനുസരിച്ച് അവയുടെ വലിപ്പവും വ്യത്യാസപ്പെട്ടിരിക്കുന്നു. സേനാധിപതിയായിരിക്കും ഏറ്റവും വലുത്. മറ്റുപടയാളികൾ താരതമ്യേന ചെറുതും.