മരണം സമ്മാനിക്കുന്ന കൂണുകൾ

 മരണം സമ്മാനിക്കുന്ന കൂണുകൾ 

കണ്ടാല്‍ തലകീഴായി നിര്‍ത്തിയ ക്യാരറ്റ് ചെടി പോലെ തോന്നുന്ന ഒരു കൂണ്‍. ക്യാരറ്റുകള്‍ മണ്ണില്‍ നിന്ന് മുളച്ചു വന്നതുപോലെയാണ് ഒറ്റ നോട്ടത്തില്‍ കാണപ്പെടുക. പക്ഷേ കാഴ്ചയിലെ സൗന്ദര്യം ഈ കൂണുകളുടെ സ്വഭാവത്തിലില്ല. പോയിസണ്‍ ഫയര്‍ കോറല്‍ എന്നാണ് ഇവയുടെ വിളിപ്പേര്. പേര് സൂചിപ്പിക്കുന്നതിലും അപകടകാരിയാണ് ഈ കൂണ്‍. കാരണം ഇവ തൊലിപ്പുറമെ സ്പര്‍ശിക്കുന്നത് തന്നെ മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിവച്ചേക്കാം

തീയുടെ നിറവും പവിഴപ്പുറ്റ് പോലെ പല ശാഖകളായി മുളച്ചു വരുന്ന രീതിയുമാണ് ഈ കൂണുകള്‍ക്ക് ഫയര്‍ കോറല്‍ ഫംഗി എന്ന പേരു ലഭിക്കാൻ കാരണം. മറ്റെല്ലാ കൂണുകളെയും പോലെ ഫംഗസുകൾ കൊണ്ടാണ് ഇതും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അത് തന്നെയാണ് ഇവയെ അപകടകാരിയാക്കി മാറ്റുന്നതും. കാഴ്ചയിലുള്ള ഭംഗിമൂലം ഇവ ഭക്ഷ്യയോഗ്യമാണെന്നു കരുതി പലരും ഭക്ഷിക്കാറുണ്ട്. ഇങ്ങനെ ഇവയെ ഭക്ഷിക്കുന്നത് ശരീരം തളരുന്നതു മുതല്‍ മരണത്തിനു വരെ കാരണമായിട്ടുമുണ്ട്.

ജപ്പാനിലും കൊറിയയിലു മാത്രം കാണപ്പെട്ടിരുന്ന ഈ പോയിസണ്‍ ഫയര്‍ കോറലുകള്‍ ഇപ്പോള്‍ പലയിടത്തായി കണ്ടെത്തിയതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. ഈ കൂണുകളെ ഇന്തോനീഷ്യയിലും, പപുവാന്യൂഗിനിയയിലും കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇതിനു പിന്നാലെയാണ് ഓസ്ട്രേലിയന്‍ തീരത്ത് ഇവയെ കണ്ടെത്തിയിരിക്കുന്നത്. വടക്കന്‍ ഓസ്ട്രേലിയയിലെ കെയ്ണ്‍ മേഖലയിലാണ് കടലിനോടു ചേര്‍ന്നുള്ള മേഖലയില്‍ ഈ കൂണുകളെ കണ്ടെത്തിയത്.

വർഷകാലങ്ങളിൽ പറമ്പുകളിലോ,ഉണങ്ങിയ മരങ്ങളുടെയോ മറ്റോ മുകളിലോ സാധാരണ കണ്ടുവരുന്ന മൃദുവായതും, വീർത്തതുമായ ഒരിനം ഫംഗസാണ്‌ കൂൺ . സസ്യങ്ങളോട് സാമ്യമുണ്ടെങ്കിലും ഹരിതകം ഇല്ലാത്തതിനാൽ സസ്യങ്ങളായി കൂണിനെ കണക്കാക്കാറില്ല. ചപ്പുചറുകൾ കൂടിക്കിടക്കുന്ന സ്ഥലങ്ങളിലും ദ്രവിച്ച തടികൾ കിടക്കുന്ന സ്ഥലങ്ങൾ ചതുപ്പ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കാണാൻ സാധിക്കുന്ന കുടയുടെ ആകൃതിയിൽ വളരുന്ന പൂപ്പൽ ആണിത് ഇവയ്ക്ക് ആയുർദൈർഘ്യം വളരെ കുറവാണ്‌. കൂണുകൾ പലതരത്തിൽ കാണപ്പെടുന്നു. ആഹാരമാക്കാൻ കഴിയുന്നവ, വിഷമുള്ളവ എന്നിങ്ങനെ പലതരത്തിലുമുള്ളവയുണ്ട്. ചില കൂണുകൾ രാത്രിയിൽ തിളങ്ങുകയും ചെയ്യും

മലയാളത്തിൽ കൂൺ, കുമിൾ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇത് സംസ്കൃതത്തിൽ ശിലിന്ധ്രം എന്ന പേരിലും ഇംഗ്ലീഷിൽ മഷ്‌റൂം (Mushroom) എന്നപേരിലും അറിയപ്പെടുന്നു. കൂണിൽ ശരീരത്തിനാവശ്യമായ പ്രോട്ടീനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു[


ഭൂമുഖത്ത് ഏകദേശം നാല്പ്പത്തി അയ്യായിരം കൂണിനങ്ങൾ ഉള്ളതായാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്.എന്നാൽ ഇവയിൽ ഭക്ഷണമായി ഉപയോഗിക്കാൻ കഴിയുന്ന ഇനങ്ങൾ വെറും രണ്ടായിരത്തോളമെ വരൂ. എഴുപതോളം കൂണിനങ്ങൾ ശാസ്ത്രീയമായി കൃഷി ചെയ്യാമെന്ന് കണ്ട്ത്തിയിട്ടുണ്ട്ങ്കിലും 20 -25 ഇനങ്ങൾ മാത്രമേ ലോകത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നുള്ളു.ഭാരതത്തിൽ വ്യാവസായികമായി കൂൺ കൃഷി തുടങ്ങിയത് 1992 ൽ ഹിമാചൽ പ്രദേശിലാണ്‌. ഇപ്പോൾ ജമ്മു-കാശ്മീർ എന്നിവിടങ്ങളിലും കേരളത്തിൽ ചെറുകിട വ്യവസായമായും കൃഷിചെയ്യുന്നു

പവിഴപ്പുറ്റുകളുടെ സ്വഭാവത്തെക്കുറിച്ചും നിറവുമുള്ള ഫംഗസുകളെക്കുറിച്ചും പഠനം നടത്തുന്ന റേ പാല്‍മര്‍ എന്ന ഫൊട്ടോഗ്രാഫറാണ് ഈ കൂണുകളുടെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് റേ പാല്‍മര്‍ ഈ ചിത്രങ്ങള്‍ ഗവേഷകനും ക്യൂൻസ്‌ലന്‍ഡ് സര്‍വകലാശാല പ്രഫസറുമായ മാറ്റ് ബാരന് അയച്ചു കൊടുത്തു. മാറ്റ് ബാരനാണ് ഇവ പോയിസണ്‍ ഫയര്‍ കോറലുകളാണെന്ന് സ്ഥിരീകരിച്ചത്.

ജപ്പാനും കൊറിയയ്ക്കും പുറത്ത് ഈ കൂണുകള്‍ കണ്ടെത്തിയതായി സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ഇവ എങ്ങനെയാണ് ഇവിടേക്കെത്തിയതെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഫംഗസുകള്‍ കാറ്റിലൂടെ വേഗത്തില്‍ സഞ്ചരിക്കാൻ കഴിവുള്ളവയാണ്. അതുകൊണ്ട് തന്നെ ഈ ഫയര്‍ കോറല്‍ ഫംഗസുകളുടെ വ്യാപനം സ്വാഭാവികമായ സംഭവിച്ചതാവാനാണ് സാധ്യതയെന്നും മാറ്റ് ബാരന്‍ വ്യക്തമാക്കി.

അതീവ അപകടകാരിയായ കൂണുകളുടെ വിഭാഗത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയുടെ സ്പര്‍ശനമേറ്റുണ്ടായ അപകടങ്ങള്‍ ഇടയ്ക്കിടെ കൊറിയയിലും ജപ്പാനിലും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. 1999 ല്‍ മദ്യലഹരയിലായ ഒരു സംഘം ഈ കൂണുകളെ മരുന്നു ചെടിയാണെന്നു തെറ്റിധരിച്ച് ഭക്ഷിച്ചതിനെ തുടര്‍ന്ന് കൂട്ടത്തിലൊരാള്‍ മരിക്കുകയും ഒരാള്‍ തളര്‍ന്നു പോവുകയും ചെയ്തിരുന്നു.