തീരെ താല്പര്യമില്ലന്നേ..നിര്‍ബന്ധിച്ചിട്ടാ..!

ബാബ രാംദേവിന്റെ മെഴുകു പ്രതിമ ലണ്ടനിലെ മ്യൂസിയത്തില്‍ വരുമെന്ന് ബാബ അതിപ്രശസ്തരുടെ എല്ലാം മെഴുക് പ്രതിമകള്‍ ലണ്ടനില്‍ ഉണ്ട്. എന്നാല്‍ അടുത്തത് ബാബാ രാംദേവിന്റെ ഊഴമാണ് എന്ന് ബാബ തന്നെ അറിയിച്ചിരിക്കുന്നു.ഉടന്‍ തന്നെ തന്‍റെ പ്രതിമ സ്ഥാപിക്കുമെന്നാണ് ബാബ അറിയിച്ചത്.രണ്ടു മാസം മുന്‍പാണ് ബാബയ്ക്ക് ഈ നിര്‍ദ്ദേശം ലഭിച്ചതെന്നും നിര്‍ബന്ധിച്ചത് കൊണ്ട് മാത്രമാണ് ഇത്തരത്തിലൊരു കാര്യത്തിന് സമ്മതം പറഞ്ഞതെന്നും ബാബ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ സ്വാമി വിവേകാനന്ദന് ശേഷം ലണ്ടനില്‍ പ്രതിമ നിര്‍മ്മിക്കപ്പെടുന്ന രണ്ടാമത്തെ സ്വമിയാകും ബാബ രാംദേവ്.യോഗികളുടെ ശാസ്ത്രം. മതേതരത്വം, സര്‍വ്വജ്ഞാനം ഇവയൊക്കെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്.ഇത് മനസ്സില്‍ കണ്ടുകൊണ്ട് മാത്രമാണ് ലണ്ടന്‍ മദാമെ ടുസ്സോഡ്സ് മ്യൂസിയത്തില്‍ പ്രതിമ നിര്‍മ്മിക്കാന്‍ അനുവാദം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു