ഹൈപ്പർലൂപ്പ് എന്ന സ്വപ്ന പദ്ധതി

ഹൈപ്പർലൂപ്പ് എന്ന സ്വപ്ന പദ്ധതി 

വരും കാലത്തെ യാത്രമാർഗമായി ഉയർത്തികാണിക്കുന്ന പദ്ധതികളിലൊന്നാണ് ഹൈപ്പർലൂപ്പ്. വിമാന വേഗത്തിൽ കരയിലൂടെ സഞ്ചരിക്കുന്ന ഹൈപ്പർലൂപ്പുകൾ ഗതാഗത സങ്കൽപങ്ങളെ തന്നെ മാറ്റുമെന്നാണ് കരുതുന്നത്. വാഹനങ്ങളിലെ വിപ്ലവകരമായി മാറ്റങ്ങൾ കുറിച്ച ടെസ്‌ല കമ്പനിയുള്ള സ്ഥാനകനായ ഇലോൺ മസ്കിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് ഹൈപ്പർലൂപ്പ്. ഹൈപ്പർലൂപ്പ് പരീക്ഷണങ്ങളുമായി നിരവധി കമ്പനികൾ മുന്നോട്ടു പോകുന്നുണ്ടെങ്കിലും അതിൽ വിജയം കണ്ട ചുരുക്കം ചില കമ്പനികളിലൊന്നാണ് മസ്കിന്റെ ഹൈപ്പർലൂപ്പ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജിസ്.പരീക്ഷണങ്ങൾ വിജയകരമായി മുന്നേറുന്നതോടെ അടുത്ത വർഷം ഹൈപ്പർലൂപ്പ് പ്രവർത്തന സ‍ജ്ജമാകുമെന്നാണ് ഇലോൺ മസ്കിന്റെ പ്രത്യാശ. 

അടുത്തിടെ മണിക്കൂറിൽ 228 മൈൽ (366 കിലോമീറ്റർ) വേഗം കൈവരിച്ച ഹൈപ്പർലൂപ്പ് അടുത്ത വർഷം സഞ്ചാരയോഗ്യമാക്കുമെന്നാണ് മസ്കിന്റെ പ്രഖ്യാപനം. മണിക്കൂറിൽ1123 കിലോമീറ്ററാണ് വേഗം. തുടക്കത്തിൽ അമേരിക്കയിലും അതിനു ശേഷം ലോകത്ത് മറ്റു രാജ്യങ്ങളിലും ഹൈപ്പർലൂപ്പുകൾ സ്ഥാപിക്കാനാണ് മസ്കിന്റെ പദ്ധതി. ഭൂമിക്കടിയിലൂള്ള ടണലിൽ കൂടിയായിരിക്കും ഹൈപ്പർ ലൂപ്പിന്റെ സഞ്ചാരം.

ഇലണ്‍ മസ്‌കാണ് ഹൈപ്പർലൂപ്പ് എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചത്. ബുള്ളറ്റ് ട്രെയിനുകളേക്കാൾ വേഗമുള്ള ചെലവ് കുറഞ്ഞ പദ്ധതിയായാണ് ഇലോൺ മസ്ക് അന്ന് ഇതിനെ വിശദീകരിച്ചത്. പിന്നീട് നിരവധി കമ്പനികൾ ഈ ആശയവുമായി മുന്നോട്ടും വന്നു. മസ്കിന്റെ ഹൈപ്പർലൂപ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജിസ് എന്ന കമ്പനി കൂടാതെ ഹൈപ്പർലൂപ്പ് വൺ എന്ന മറ്റൊരു കമ്പനിയും നിരവധി പരീക്ഷണയോട്ടങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ത്യയിൽ മഹാരാഷ്ട്ര സർക്കാറുമായി ഹൈപ്പർലൂപ്പ് വൺ ചർച്ചകൾ നടത്തിയിരുന്നു.പ്രത്യേകമായി നിര്‍മിച്ച ട്യൂബാണ് ഹൈപ്പര്‍ലൂപില്‍ ഉപയോഗിക്കുന്നത്. വായു വലിച്ചെടുത്ത ശേഷമാണ് സ്റ്റീല്‍ ട്യൂബുകള്‍ ഉള്ളില്‍ സ്ഥാപിക്കുക. ഈ സ്റ്റീല്‍ ട്യൂബുകളെ കുറഞ്ഞ മര്‍ദ്ദത്തിലുള്ള വായു നിറഞ്ഞ ട്യൂബിലൂടെ കാന്തിക ബലത്തിന്റെ സഹായത്തില്‍ തള്ളുന്നു. ചരക്കുകള്‍ മണിക്കൂറില്‍ 1300 കിലോമീറ്റര്‍ വേഗത്തില്‍ ഇതുവഴി കൊണ്ടുപോകാനാകും. ഓരോ 30 സെക്കന്റിന്റെ ഇടവേളകളിലും ട്യൂബുകള്‍ ഇതുവഴി വിടാനാകും.

മാഗ്നറ്റിക് ലെവിറ്റേഷൻ സാങ്കേതികവിദ്യ പിൻബലമാക്കിയാണ് അകം ശൂന്യമായ കുഴലുകളിലൂടെ യാത്രക്കാരെ വഹിക്കുന്ന വാഹനങ്ങൾ(അഥവാ പോഡ്) കുതിച്ചുപായുക. ചരക്കുനീക്കത്തിനും ഇത്തരം പോഡ് ഉപയോഗിക്കാമെന്നതാണ് ഹൈപ്പർലൂപ്പിന്റെ മറ്റൊരു നേട്ടം. വൈദ്യുതിയാണു പോഡുകൾക്കു കരുത്തേകുക. വായുവിന്റെ സാന്നിധ്യം പൂർണമായും ഒഴിവാക്കിയിരിക്കുന്നതിനാൽ കുറഞ്ഞ തോതിൽ ഊർജം ഉപയോഗിച്ചു പോഡുകൾക്കു കുഴലിലൂടെ അതിവേഗം കുതിച്ചുപായാനാവും.കുഴലുകൾക്ക് ഇഷ്ടമുള്ള വ്യാസം ക്രമീകരിക്കാമെന്നതാണ് ഹൈപ്പർലൂപ്പിന്റെ മറ്റൊരു സവിശേഷത. ചെറിയ കാർ മുതൽ കപ്പലിൽ കയറ്റുന്ന കണ്ടെയ്നർ വരെ കൊണ്ടുപോകാൻ കഴിവുള്ള കുഴലുകൾ തിരഞ്ഞെടുക്കാം. ഭൗമോപരിതലത്തിലോ ഭൂമിക്കടിയിലോ വെള്ളത്തിനടിയിലോ പോലും സ്ഥാപിക്കാമെന്നതിനാൽ ഹൈപ്പർലൂപ് വ്യത്യസ്തതയിലും മുന്നിൽതന്നെ.