ഉത്തരകൊറിയന്‍ സ്തുതികള്‍ക്ക് വിലക്ക്...!!!

ഉത്തരകൊറിയയെ വിലക്കി യൂട്യൂബ് ഉത്തരകൊറിയന്‍ പ്രൊപ്പഗന്ത ചാനലുകളുടെ പ്രവര്‍ത്തനം യു ട്യൂബ് നിര്‍ത്തിവെച്ചു. ഉത്തരകൊറിയയുടെ ആണവ, മിസൈല്‍ പരീക്ഷണങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തു വിടുകയും അതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചയ്തിരുന്ന ചാനലുകള്‍ക്കാണ് യു ട്യൂബ് പൂട്ടു വീഴ്ത്തിയത്. യു ട്യൂബിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തതിനാലാണ് ചാനലുകള്‍ക്ക് പൂട്ടു വീണത്.സ്റ്റിമ്മെ കൊറിയാസ് എന്ന യു ട്യൂബ് ചാനല്‍ നിരന്തരം ഉത്തരകൊറിയക്കനുകൂലമായ വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും ചാനലിന് നിരവധി കാണികളെ ലഭിക്കുകയും ചെയ്തിരുന്നു.