പെഡ്രോക്ക് വീൽ ചെയർ സമ്മാനിച്ചു

പെഡ്രോക്ക്  വീൽ ചെയർ സമ്മാനിച്ചു 
രണ്ട് കാലുകളും നഷ്ടമായ ആമയ്ക്ക് നടക്കാനായി വീൽച്ചെയർ. കേൾക്കുമ്പോൾ ഒരു കവുതുകം തോന്നുന്നുണ്ടല്ലേ  അമേരിക്കക്കാരിയായ സാന്ദ്രാ ട്രെയ്ലർ എന്ന യുവതിയാണ് 15 വയസ് പ്രായമുളള പെഡ്രോ എന്ന വളർത്ത് ആമയ്ക്ക് സ്പെഷ്യൽ വീൽ ചെയർ ഒരുക്കി നൽകിയത്. സാന്ദ്ര ആമയെ ദത്തെടുക്കുകയായിരുന്നു. ഇൗ സമയം പിന്നിൽ ഒരു കാലും മുമ്പിൽ രണ്ട് കാലുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്....
വീട്ടിലെത്തിച്ച് രണ്ടുമാസം കഴിഞ്ഞപ്പോൾ ഒരു ദിവസം പെഡ്രോയെ പെട്ടെന്ന് കാണാതായി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ തിരിച്ചുവന്നു. പക്ഷേ, ഇൗ സമയം പിന്നിലുണ്ടായിരുന്ന ഒരു കാലും നഷ്ടമായിരുന്നു.തുടർന്ന് ചികിത്സക്കായി സാന്ദ്ര, പെഡ്രോയെയും കൂട്ടി അമേരിക്കയിലെ ലൂസിയാന സർവകലാശാലയുടെ കീഴിലുളള സ്‌കൂൾ ഒഫ് വെറ്ററിനറി മെഡിസിൻ ആശുപത്രിയിലെത്തി.പരിശോധനിയിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും പെഡ്രോയ്ക്ക് ഇല്ലെന്നും പക്ഷെ കാലുകൾ വച്ച് പിടിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നും ഡോക്ടർമാർ പറഞ്ഞു.കാലുകൾക്ക് പകരമായി പിന്നിൽ ചക്രങ്ങൾ ഘടിപ്പിക്കാനാവുമെന്ന് ഡോക്ടർമാർ അറിയിച്ചു. സാന്ദ്ര സമ്മതിച്ചു.പെഡ്രോയുടെ ശരീര ഭാരത്തിന് അനുസരിച്ച് ഭാരം കുറഞ്ഞ ചക്രം ഉണ്ടാക്കി പിൻകാലുകൾക്ക് പകരമായി ഒട്ടിക്കുകയായിരുന്നു. ആദ്യം വീൽച്ചെയർ ഉപയോഗിക്കാൻ കുറച്ചുപ്രശ്നങ്ങളൊക്കെ നേരിട്ടെങ്കിലും അധികം വൈകാതെ പെഡ്രോ അതുമായി ഇണങ്ങി.ഇപ്പോൾ വളരെ വേഗത്തിൽ സഞ്ചരിക്കുന്നുണ്ട്. ചക്രം ഉപയോഗിച്ച് ഒരു പ്രശ്നവുമില്ലാതെ അടിപൊളിയായി നടക്കുന്ന പെഡ്രോയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലാണ്. നിരവധിപേർ പെഡ്രോയെ കാണാനും എത്തുന്നുണ്ട്.