സംഗീതം പ്രവഹിക്കുന്ന അഗ്നിപര്‍വ്വതം

ഇക്വഡോറിലെ കോടോപക്സി അഗ്ന്നിപര്‍വ്വതത്തില്‍ നിന്നും വരുന്ന ശബ്ദം വ്യത്യസ്തമാണ് പര്‍വ്വതങ്ങളിലെ ഗാനഗന്ധര്‍വ്വന്‍ എന്നാണ്‌ ഇക്വഡോറിലെ കോടോപക്സി പര്‍വ്വതം അറിയപ്പെടുന്നത്.ഇക്വഡോറിലെ കോടോപക്സി അഗ്ന്നിപര്‍വ്വതത്തില്‍ നിന്നും കേള്‍ക്കുന്ന ശബ്ദങ്ങളാണ് അഗ്നിപര്‍വ്വതത്തിന് അങ്ങനെ ഒരു പേര് നല്‍കിയത്. 2015 ല്‍ സ്പോടനത്തിന് ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് ആദ്യമായി ശബ്ദം കേള്‍ക്കുന്നത്. എട്ട് മാസത്തിനിടയില്‍ 37 തവണ ശബ്ദം ഉണ്ടായി. ഒരു പ്രാവശ്യം ശബ്ദം ഉണ്ടാകുമ്പോള്‍ അത് പന്ത്രണ്ട് തവണ വരെ തുടര്‍ച്ചയായുണ്ടാകാറുണ്ട്. ഇടയ്ക്ക് ഒരു മിനുറ്റ് വരെ നീണ്ടു നിക്കുന്ന ശബ്ദങ്ങള്‍ ഒരു വലിയ മണി അടിക്കുന്നത് പോലെ തോന്നാറുണ്ട് എന്ന് ഭൗമശാസ്ത്രഞ്ജര്‍ പറഞ്ഞു. ഈ ശബ്ദങ്ങള്‍ ക്രമീകരിച്ച് പരിശോധന നടത്തിയ ശാസ്ത്രഞ്ജര്‍ക്ക് ഒരു സംഗീത ഉപകരണം വായിക്കുന്ന താളത്തിലാണ് ശബ്ദം അനുഭവപ്പെട്ടെതെന്നും പറയുന്നു.