ഏരിയ 51 അമേരിക്കയുടെ രഹസ്യ ലോകം

അവിടെ പറന്നിറങ്ങുന്ന ചുവന്ന വരയുള്ള വിമാനങ്ങള്‍ അമേരിക്കയിലെ ലാസ് വേഗാസിലെ വിമാനത്താവളത്തില്‍ നിന്നാണ് ചുവന്ന വരയുള്ള ചില വിമാനങ്ങള് പറന്നുയരുന്നത്.സൈനിക കാവലുള്ള ഏരിയ 51 ടെര്‍മിനല്‍ വഴിയാണ് ചുവന്ന വരയന്‍ വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യാറ്.ഇന്നും രഹസ്യപറക്കല്‍ നടത്തുന്ന ചുവന്ന വരയന്‍ 737 ബോയിംഗ് വിമനങ്ങളുടെ നമ്പര്‍ XXXല്‍ ആണ് ആരംഭിക്കുന്നത്.രഹസ്യ സ്വഭാവമുള്ള ഏരിയ 51 വിമാനങ്ങളും ഡ്രോണുകളുടെയും പരീക്ഷണ പറക്കലിനാണ് ഉപയോഗിക്കുന്നതെന്നാണ് അമേരിക്ക നല്‍കുന്ന വിശദീകരണം.നവാഡ മരുഭൂമിയിലാണ് ഏരിയ 51 ഇവിടെ ആയുധ പരീക്ഷണങ്ങളും നടക്കുന്നതായി കരുതപ്പെടുന്നു.അമേരിക്കന്‍ വ്യോമസേനയുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള പ്രദേശമാണിവിടം. അമേരിക്കയുടെ കൈവശമുള്ള പറക്കും തളികകളുടെ അവശിഷ്ടങ്ങളും മറ്റും സൂക്ഷിക്കുന്നത് ഇവിടെയാണെന്നാണ് ചിലര്‍ വാദിക്കുന്നു. അന്യഗ്രഹ ജീവികളുടെ സാങ്കേതികവിദ്യകളെ കുറിച്ച് മനസിലാക്കാനുള്ള പഠനങ്ങളും 1955 മുതല്‍ പ്രവൃത്തിക്കുന്ന ഇവിടെ രഹസ്യമായി നടക്കുന്നുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു ഈ രഹസ്യ ഏരിയ 51ലേക്കാണ് ചുവന്ന വരയന്‍ വിമാനങ്ങളും നിഗൂഡതയുണര്ത്തുന്നത്.