വെറുക്കപ്പെട്ടവര്‍ക്കൊപ്പം പാകിസ്ഥാനും

പാകിസ്ഥാനു മേല്‍ ശക്തമായ ഉപരോധങ്ങള്‍ ചുമത്താനൊരുങ്ങി അമേരിക്ക അമേരിക്ക തള്ളിപ്പറഞ്ഞതോടെ ഒറ്റപ്പെട്ട പാകിസ്ഥാനിപ്പോള്‍ കൂട്ടംതെറ്റിയ ഒറ്റക്കൊമ്പന്റെ അവസ്ഥയാണ് ചുരുക്കി പറഞ്ഞാല്‍ ഉത്തരകൊറിയയുടെ അതെ നില.പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച അമേരിക്ക സാമ്പത്തിക സഹായം നിര്‍ത്തലാക്കിയതിനു പിന്നാലെ കടുത്ത ഉപരോധം ചുമത്താനുള്ള തയ്യാറെടുപ്പിലാണ്.ഇപ്പോഴിതാ ജനങ്ങളുടെ മത സ്വാതന്ത്ര്യം തടയുന്നതിന്റെ പേരില്‍ നിരീക്ഷണ പട്ടിക അഥവ സിപിസിയില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്താനൊരുങ്ങുന്നുവത്രെ.വര്‍ഷന്തോറും മതസ്വതന്ത്ര്യ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധകൊടുക്കേണ്ട രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുന്നുണ്ട്.ഇത്തവണ പട്ടിക പുനഃനിശ്ചയിച്ചതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ പറഞ്ഞു. മ്യാന്‍മാര്‍, ചൈന, എറിത്ര, ഉത്തരകൊറിയ, സുഡാന്‍, സൗദി അറേബ്യ, തക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്ബാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളോടൊപ്പം പാകിസ്താനേയും പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.ഇഷ്ടമതവും വിശ്വാസവും പിന്തുടരുന്നതിന്റെ പേരില്‍ ജനങ്ങളെ ഉപദ്രവിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇഷ്ട മത തിരഞ്ഞെടുക്തുന്നതിനും മതം മാറുന്നതിനും ചില രാജ്യത്തെ സര്‍ക്കാരുകള്‍ വിലക്കേര്‍പ്പെടുത്തുന്നുണ്ട്. ചില മത വിശ്വാസങ്ങളെ അംഗീകരിക്കാനും സര്‍ക്കാര്‍ മടക്കുന്നുണ്ടെന്നും അമേരിക്ക പറയുന്നു.ഓരേ രാജ്യങ്ങളിലേയും മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതിനു കൂടുതല്‍ ശ്രദ്ധ നല്‍കുനവാനാണ് സിപിസി പട്ടിക തയ്യാറാക്കുന്നത്.