‘shithole’..........പുലിവാല് പിടിച്ച് ട്രംപ്..!!!

കുടിയേറ്റക്കാര്‍ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റിന്റെ അസഭ്യവര്‍ഷം അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാര്‍ക്കെതിരെ സഭ്യതയുടെ അതിരുകള്‍ ലംഘിച്ച പ്രസംഗവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്,ഹെയ്ത്തിയും ആഫ്രിക്കയും പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ എന്തിന് അമേരിക്ക സ്വീകരിക്കണം ട്രംപിന്റെ ചോദ്യം പാര്‍ലമെന്റ് അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ. അമേരിക്ക എന്തിനാണ് ഇത്തരം ഷിറ്റ്‌ഹോള്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ സ്വീകരിക്കുന്നതെന്നാണ് ട്രംപ് ഉന്നയിച്ച ചോദ്യം. അതേസമയം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ ഉദ്ദേശിച്ചാണ് ട്രംപിന്റെ പരാമര്‍ശമമെന്നും സൂചനകളുണ്ട്.ട്രംപിന്റെ യോഗത്തില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റാണ് ട്രംപ് അസഭ്യപ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.യാത്ര വിലക്കിനു പിന്നാലെ നിറംപറഞ്ഞുള്ള വംശീയാധിക്ഷേപത്തിനും കൂടി ട്രംപ് മുതിരുമ്പോള്‍ അത് വിവാദങ്ങളിലേക്കാണ് പ്രസിഡന്റിനെ തള്ളിയിടുന്നത് ട്രംപിന്റെ വംശീയവിവേചനം ഉള്ളതായി നേരത്തെ തന്നെ രാജ്യത്ത് വിമര്ശനങ്ങളുണ്ടായിരുന്നു