വനിതകള്‍ക്ക് മദ്യം വാങ്ങാം; ചോദിക്കാനാരും വരില്ല....!!!

മദ്യം വാങ്ങുന്നതിനും മദ്യനിര്‍മാണ-വില്‍പ്പന കേന്ദ്രങ്ങളില്‍ തൊഴിലെടുക്കുന്നതിനും ഏര്‍പ്പെടുത്തിയ നിരോധനം ശ്രീലങ്ക നീക്കി മദ്യം വാങ്ങാനും കുടിക്കാനും നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പതിവാണ്.എന്നിരുന്നാലും സ്ത്രീകള്‍ക്ക് മദ്യം വാങ്ങാന്‍ അത്ര നല്ല സാഹചര്യമല്ല മിക്ക രാജ്യങ്ങളിലുമുള്ളത്.ഇതാ മാതൃകയായി ശ്രീലങ്ക. മദ്യം വാങ്ങുന്നതിനും മദ്യനിര്‍മാണ-വില്‍പ്പന കേന്ദ്രങ്ങളില്‍ തൊഴിലെടുക്കുന്നതിനും വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ശ്രീലങ്ക നീക്കി. ഇതുമായി ബന്ധപ്പെട്ട് എക്സൈസ് നിയമത്തിനുകീഴിലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തില്‍ ധനമന്ത്രി മംഗള സമരവീര ഒപ്പുവെച്ചു. 1950-ല്‍ പാസാക്കിയ നിയമപ്രകാരം ശ്രീലങ്കയില്‍ സ്ത്രീകള്‍ക്ക് മദ്യം വില്‍ക്കാനോ മദ്യ നിര്‍മാണ-വില്‍പ്പന കേന്ദ്രങ്ങളില്‍ തൊഴിലെടുക്കാനോ അനുവാദമില്ല. പുതിയ നിയമപ്രകാരം റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള അംഗീകൃത കേന്ദ്രങ്ങളില്‍ മദ്യപിക്കുന്നതിന് ഇനി സ്ത്രീകള്‍ക്ക് എക്സൈസ് കമ്മിഷണറുടെ പ്രത്യേക അനുമതി തേടേണ്ടതില്ല.