ഓസീസ് പാര്‍ലമെന്റില്‍ ഒരു വിവാഹാഭ്യര്‍ത്ഥന......!!!

സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കുന്ന നിയമ നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ പ്രതിനിധി സഭയില്‍ ബില്ലിന്മേല്‍ സംവാദം നടക്കുകയാണ്.സംവാദത്തില്‍ ടിം വില്‍സണ്‍ എന്ന പാര്‍ലമെന്റ് അംഗം. സന്ദര്‍ശക ഗ്യാലറിയില്‍ ഇരുന്ന റയാന്‍ ബോള്‍ഗര്‍ എന്ന തന്റെ കാമുകനോട് നടത്തിയ വിവാഹാഭ്യര്‍ത്ഥനയാണിപ്പോള്‍ ശ്രദേധ്യമാകുന്നത്.ബോള്ഗറുടെ പുഞ്ചിരിയുടെ അര്‍ത്ഥം സമ്മതമാണെന്നായിരുന്നു' സംവാദം നിയന്ത്രിച്ചിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ റോബ് മിച്ചല്‍ ഉറക്കെപ്പറഞ്ഞു.അങ്ങനെ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനുള്ളിലെ ആദ്യത്തെ വിവാഹ അഭ്യര്‍ഥന നടന്നു. അതും ചരിത്രം തിരുത്തിയ സ്വവര്‍ഗ ദമ്പതികളുടെത്.37 വയസുകാരനായ ടിം വില്‍സണ്‍ ലിബറല്‍ പാര്‍ട്ടി അംഗമാണ്. തന്റെത് സ്വവര്‍ഗ ലൈംഗികതയാണെന്ന് പരസ്യമാക്കിയിട്ടുള്ളയാളാണ് വില്‍സണ്‍.