അക്ഷര്‍ധാം തോല്‍ക്കും അബുദാബി ക്ഷേത്രം....!!!

അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത് അബുദാബി ഭരണകൂടം തന്നെയാണ് ക്ഷേത്രനിര്‍മ്മാണത്തിനായുള്ള സ്ഥലം നല്‍കിയത്.അതുകൊണ്ട് തന്നെ ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ സൂചനയായി ലോകം സംഭവം കൂട്ടിവായിക്കുന്നു.ബാപ്‌സ് എന്ന് ചുരുക്കി വളിക്കാവുന്ന ബോചസന്‍വാസി ശ്രീ അക്ഷര്‍ പുരുഷോത്തം സ്വാമി നാരായണ്‍ സന്‍സ്ഥ ക്ഷേത്ര2020ല്‍ പണി പൂര്‍ത്തിയാകും.400 മില്യണ്‍ ദിര്‍ഹമാണ് ഈ ക്ഷേത്രത്തിന് ചെലവാക്കുന്നത് അതായത് ഏകദേശം 699 കോടി ഇന്ത്യന്‍ രൂപ.14 ഏക്കര്‍ സ്ഥലത്ത് പണി തീര്‍ക്കുന്ന ക്ഷേത്ര നിര്മ്മാണ്ത്തിനായി സൗജന്യമായിട്ടാണ് അബുദാബി സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കിയത്.ദുബായി-അബുദാബി ഷെയ്ക്ക് സയിദ് ഹൈവേയുടെ സമീപം അല്‍ റാദയ്ക്ക് സമീപമാണ് ക്ഷേത്രം.യുഎഇയിലെ 7 എമിറേറ്റ്‌സുകളെ സൂചിപ്പിക്കുന്ന തരത്തില്‍ 7 ഗോപുരങ്ങള്‍ ക്ഷേത്രത്തിനുണ്ടാകുമെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.ക്ഷേത്രത്തോടൊപ്പം ഫുഡ് കോര്‍ട്ട്,ഗാര്ഡന്‍ തുടങ്ങി ഒരു സമുച്ചയമാണ് ഒരുങ്ങുന്നത്.പ്രമുഖ വ്യവസായി ബിആര്‍ ഷെട്ടിയാണ് ക്ഷേത്രനിര്‍മ്മാണത്തിന് മുന്നിലുള്ളത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബാപ്‌സ് ക്ഷേത്രങ്ങളുണ്ട് എന്നാല്‍ അവയെ വെല്ലുന്നതാകും അബുദാബിയിലൊരുങ്ങുക