വിറപ്പിച്ച് ഉത്തരകൊറിയ; “ആഘോഷിച്ച് ജനത”

ഉത്തരകൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണ കഴിഞ്ഞ ദിവസം ഉത്തരകൊറിയ പരീക്ഷിച്ച ബാലിസ്റ്റിക് മിസൈല്‍ ഹ്വാസോങ് 15ന്റെ പരീക്ഷണ വിജയത്തില്‍ ജനങ്ങള്‍ സന്തോഷം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്.ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തിന് ജനങ്ങള്‍ പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്. അതിനുള്ള തെളിവാണ് കഴിഞ്ഞദിവസം രാജ്യത്ത് അരങ്ങേറിയ ആഘോഷ പരിപാടികള്‍. പൊതു നിരത്തില്‍ പടക്കങ്ങള്‍ പൊട്ടിച്ചും നൃത്തം ചവിട്ടിയുമാണ് ജനങ്ങള്‍ ആഘോഷിച്ചത്. ഇതോടു കൂടി ലോകരാജ്യങ്ങള്‍ ഉത്തരകൊറിയയുടെ ശക്തിയെപ്പറ്റി മനസിലായി കാണുമെന്ന് വിശ്വസിക്കുന്നു വെന്നും ജനങ്ങള്‍ പറയുന്നു. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം അഭിമാനമായാണ് ജനങ്ങള്‍ കാണുന്നതത്രെ.ആഗോള തലത്തിലെ എതിര്‍പ്പുകള്‍ വകവെയ്ക്കാതെ മിസൈല്‍ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയവിമര്‍ശനങ്ങളെ പരീഹസിച്ചു തള്ളുന്നുവെന്നതിന് ഉദാഹരണമാണ് കഴിഞ്ഞദിവസത്തെ ആഘോഷം.ലോകരാജ്യങ്ങളെ ഭീതിയിലാക്കി നവംബര്‍ 29 നാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്. ഇതുവരെ രാജ്യം പരീക്ഷിച്ചതില്‍ വച്ച് ഏറ്റവും ശക്തി കൂടിയ പരീക്ഷണമായിരുന്നു അത്. ഹ്വാസോങ് 15 ന് അമേരിക്കന്‍ ഭൂഖണ്ഡത്തെ പാടെ തകര്‍ക്കാന്‍ കഴിയുമെന്ന് ഉത്തരകൊറിയ അവകാശപ്പെടുന്നുണ്ട് ഉത്തരകൊറിയയുടെ മിസൈല്‍ പീക്ഷണത്തിനെതിരെ അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ഇനിയൊരു യുദ്ധമുണ്ടായാല്‍ കാരണം ഉത്തരകൊറിയ മാത്രമായിരിക്കുമെന്ന് അമേരിക്ക അറിയിച്ചു.