ഇടി നിര്‍ത്തി..ഇനി അല്‍പ്പം കഞ്ചാവ്!!!

ഇടിക്കൂട്ടിലെ രാജാവ് മൈക്ക് ടൈസണ്‍ സ്വന്തം നാട്ടില്‍ കഞ്ചാവ് കൃഷി ആരംഭിക്കുന്നു. കാലിഫോര്‍ണിയയില്‍ കഞ്ചാവ് വ്യാപാരം നടത്താനുള്ള തയ്യാറെടുപ്പിലാണ് ടൈസണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഞ്ചാവ് കൃഷി ചെയ്യുന്നത് ചികിത്സാവശ്യങ്ങള്‍ക്കായത്‌കൊണ്ട് സര്‍ക്കാരിന്റെ പിന്തുണയും ടൈസണുണ്ട്. കാലിഫോര്‍ണിയ നഗരത്തില്‍ ഒരു കഞ്ചാവ് റിസോര്‍ട്ട് പണിയാനുള്ള പ്രാഥമിക കാര്യങ്ങളിലാണ് ടൈസണും പങ്കാളികളും. ടൈസന്റെ കഞ്ചാവ് കൃഷിയെ പ്രകീര്‍ത്തിച്ച് കാലിഫോര്‍ണിയ മേയര്‍ ജെന്നിഫര്‍ വുഡ് രംഗത്തെത്തി.