വമ്പന്‍ ഓഫറുമായി കെ എഫ് സി

വമ്പന്‍ ഓഫറുമായി കെ എഫ് സി സെപ്റ്റംബര്‍ ഒന്‍പതിന് അമേരിക്കയില്‍ ജനിക്കുന്ന കുട്ടിക്ക് എട്ടു ലക്ഷം രൂപ സമ്മാനം സെപ്റ്റംബര്‍ ഒന്‍പതിന് അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഭാഗ്യം,എട്ടു ലക്ഷം രൂപ സമ്മാനം. വരുന്ന സെപ്‌തംബര്‍ ഒമ്ബതിന് അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് എട്ട് ലക്ഷം രൂപ കെ.എഫ്.സി സമ്മാനമായി നല്‍കും. കെ.എഫ്.സിയുടെ സ്ഥാപകനായ ഹാര്‍ലാന്റിന്റെ 128 ജന്മദിനമാണ് സെപ്‌തംബര്‍ ഒമ്ബതിന്. ഈ സന്തോഷം പങ്കുവയ്‌ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു സമ്മാനം നല്‍കാന്‍ കമ്ബനി തീരുമാനിച്ചത്.സെപ്‌തംബര്‍ ഒമ്ബതിന് ജനിച്ചാല്‍ മാത്രം പോര. ജനിക്കുന്ന കുട്ടിയുടെ ആദ്യ നാമം 'ഹാര്‍ലാന്‍ഡ' എന്നക്കുകയും വേണം അന്ന് ജനിക്കുന്ന കുട്ടികളില്‍ ഭാഗ്യവനായ കുട്ടിക്കായിരിക്കും സമ്മാനം ലഭിക്കുക. സെപ്‌തംബര്‍ ഒമ്ബത് മുതല്‍ കെ.എഫ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ അപേക്ഷ ഫോം ലഭിക്കും. ഇതില്‍ നല്‍കുന്ന വിവരങ്ങള്‍ എല്ലാം കൃത്യമാണോ എന്ന് പരിശോധിച്ചതിന് ശേഷമായിരിക്കും സമ്മാനത്തുക നല്‍കുക. കെ.എഫ്.സി സ്ഥാപകന്റെ പേരിനെ കൂടുതല്‍ പ്രചരിപ്പിക്കുക എന്നതിനുവേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നതെന്നു കമ്ബനി വ്യക്തമാക്കി.